ഡ്രോഗിഡ: ഓണം മലയാളികളുടെ ദേശീയോത്സവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. മഹാബലി എന്ന രാജാവിന്റെ ഭരണകാലം, ആ കാലം എന്നായിരുന്നിരിക്കാം? ആയിരത്താണ്ടുകള്‍ക്കപ്പുറത്തുനിന്ന് ഒരോര്‍മ്മയുടെ നാളം നന്മയുടെ പ്രകാശം പകര്‍ന്ന് നമ്മിലൂടെയും കടന്നുപോകുന്നു. കേരളനാട്ടിലെ ‘നിറ’ എന്ന ഐശ്വര്യസമൃദ്ധിയെപ്പറ്റി വര്‍ണ്ണിക്കുന്ന കാവ്യം തലമുറകള്‍ക്കു പാടി മതിയാവുന്നില്ല ഇപ്പോഴും.
‘‘മാവേലി നാടുവാണിടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും;
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം;
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.’’
എന്നതാണ് ഇപ്പോഴത്തെ തലമുറയില്‍ ഏറെ പ്രചരിച്ചുനില്‍ക്കുന്ന കവിവചനം.
ആ ഐശ്വര്യഭരണത്തില്‍ അസൂയപൂണ്ട ദേവന്മാര്‍ക്കുവേണ്ടി വാമനന്‍ മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്‌ത്തിയതും, തന്റെ പ്രജകളെ സന്ദര്‍ശിക്കാന്‍ മഹാബലി ആണ്ടിലൊരിക്കലെത്തുന്നതും, മലയാളനാട് എത്ര തലമുറകളിലേക്കു പകര്‍ന്ന കഥയാണ്!..
കേരളത്തില്‍ മാത്രമല്ല ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. അയര്‍ലന്റിലെ ഡിഎംഎ.യുടെ ഓണാഘോഷവും സംഘടനയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ തുടക്കവും വരുന്ന 10ന് ആരംഭിക്കും. 10ന് രാവിലെ 10 മുതല്‍ ദ്രൊഘെദ, റ്റുല്ല്യല്ലെന്, പരൊചില്‍ ഹാളില്‍വെച്ച് ആഘോഷപൂര്‍വ്വം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നു.
കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാ -വിവിധ കായിക മത്സരങ്ങള്‍, കലാപരിപാടികള്‍, ഡാന്‍സ് മാവേലി എഴുന്നള്ളത്ത്,ഓണസദ്യ പൊതുസമ്മേളനം തുടങ്ങി പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.ഏവരേയും ഡി.എം .എ യുടെ ഓണഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് എമി സെബാസ്റ്റ്യനും ഭാരവാഹികളും അറിയിച്ചു.