ഡബ്ലിനില്‍ ആര്‍ക്കും തോക്ക് ലഭിക്കും; പരാതി ലഭിച്ചിട്ടില്ലെന്നു ഗാര്‍ഡ സംഘം

ഡബ്ലിന്‍: ഡബ്ലിനില്‍ നിന്ന് 200 യൂറോയ്ക്ക് താഴെ മുടക്കിയാല്‍ തോക്ക് ലഭിക്കുമെന്ന സ്വതന്ത്ര ടിഡി നോയല്‍ ഗ്രെയാലിഷ് ജസ്റ്റീസ്‌കമ്മിറ്റി മുമ്പാകെ പറഞ്ഞ് പുതിയ വഴിത്തിരിവിലേക്ക് . ഇത്തരമൊരു സംഭവം അറിയില്ലെന്ന് ഗാര്‍ഡ കമ്മീഷണര്‍ നോയ്‌റീന്‍ ഒ സള്ളിവന്‍ പ്രതികരിച്ചു. തോക്ക് 200 യൂറോവരെ വാടകക്ക് കിട്ടുമെന്ന് കേട്ടിട്ടുണ്ടെന്നാണ് ടിഡി കമ്മിറ്റിയ്ക്ക മുമ്പാകെ മൊഴി നല്‍കിയത്.

യുസി മെഷീന്‍ ഗണ്‍ അഞ്ഞൂറ് യൂറോയ്ക്ക് താഴെ നല്‍കിയാല്‍ ഒരു ദിവസത്തേയ്ക്ക് വാടകയ്ക്ക് ലഭിക്കുമെന്നാണ് കേള്‍ക്കുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇതേകുറിച്ച് നല്‍കിയ മറുപടിയില്‍ ഗാര്‍ഡ കമ്മീഷണര്‍ ഒ സള്ളിവന്‍ ഇക്കാര്യം തനിക്ക് അറിയില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. അതേ സമയംടിഡിയാകട്ടെ വളരെ വിശ്വസനീയമായ സ്രോതസില്‍ നിന്നാണ് തോക്ക് വാടകക്ക് നല്‍കുന്നതായി അറിഞ്ഞതെന്ന് മാധ്യമങ്ങളില്‍ പറയുന്നു. അക്രമികളായ റിപ്പബ്ലിക്കനുകളാണ് തോക്ക് നല്‍കുന്നതിന് പിന്നില്‍. നഗരത്തിന്റെ ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്കാണിത് നല്‍കുന്നത്. ഒന്നോ അതിലധികമോ ദിവസങ്ങളിലേക്ക് തോക്ക് ലഭിക്കുകയും ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രശ്‌നം പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്നും ടിഡി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തതില്‍ നീതിന്യായമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുകയും ഗാര്‍ഡ കമ്മീഷണര്‍ക്ക് ആശങ്ക അറിയിച്ച് കത്തെഴുതുമെന്നും പറ!ഞ്ഞിരുന്നു. അതേസമയം കമ്മീഷണറുടെ ചോദ്യത്തിനുള്ള മറുപടി തൃപ്തികരമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ചും വിമത ഗ്രൂപ്പുകള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയമുള്ള സാഹചര്യത്തില്‍ പ്രതികരണം കുറെ കൂടി ഗൗരവത്തോടെ കാര്യങ്ങള്‍ പരിശോധിച്ച് വേണമെന്നുള്ള സൂചനയണ് ടിഡി തരുന്നത്.

വെടിക്കോപ്പുകള്‍ നല്‍കുന്നതിനെകുറിച്ചറായാം എന്നാല്‍ ഇത്ര തീവ്രമായി ഉള്ളതാണെന്ന രീതിയില്‍ വിവരമൊന്നുമില്ല. നിലവില്‍ ശക്തമായ നിരീക്ഷണം ഉള്ളതാണെന്നും കമ്മീഷണര്‍ കമ്മിറ്റിയില്‍ മറുപടി നല്‍കി. 500 വെടിക്കോപ്പുകള്‍ ഈ വര്‍ഷം പിടിച്ചെടുത്തിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.

Top