മയോയിൽ ട്രാക്ടർ അപകടം: എട്ടു വയസുകാരി മരിച്ചു

സ്വന്തം ലേഖകൻ

മയോ: വീട്ടിലെ ഫാമിലുണ്ടായ അപകടത്തിൽ ട്രാക്ടർ ഇടിച്ച് എട്ടു വയസുകാരിയായ പെൺകുട്ടി മരിച്ചു. കോ മയോയിലെ ഐസ് ലാൻഡ ഡെഡ്ിയിൽ കഴിഞ്ഞ ദിവസം രാവിലെയുണ്ടായ അപകടത്തിലാണ് പെൺകുട്ടി മരിച്ചത്. നിയന്ത്രണം വിട്ട ട്രാക്ടറിൽ നിന്നു പെൺകുട്ടി വീണാണ് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്. ഇത്തരത്തിൽ അപകടത്തിനിടയാക്കിയ സംഭവത്തിൽ ഗാർഡാ സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇതു സംബന്ധിച്ചുള്ള അന്വേഷണവും ഉടൻ തുടർ നടപടികളും ആരംഭിക്കുമെന്നാണ് ഗാർഡാ സംഘം വ്യക്തമാക്കുന്നത്. കുട്ടിയുടെ ചിത്രവും വിശദാംശങ്ങളും അന്വേഷണത്തിന്റെ ഭാഗമായതിനാൽ പുറത്തു വിടില്ലെന്നും ഗാർഡാ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top