എന്നിസ്‌കോർത്തി ഇന്ത്യൻ അസോസിയേഷൻ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 29 ന് തിങ്കളാഴ്ച

വെക്സ്ഫോർഡ് : എന്നിസ്‌കോർത്തി ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിക്കുന്നു. ഈ മാസം 29 ആം തീയതി വൈകുന്നേരം 6 മണിക്ക് ദി ബെയ്ലി ബാർ ആൻഡ് ഈറ്ററിയിൽ വച്ച് ആണ് റിപ്പബ്ലിക്ക് ദിനാഘോഷം .

ബഹുമാനപ്പെട്ട ഇന്ത്യൻ അംബാസിഡർ ശ്രീ അഖിലേഷ് മിശ്രയാണ് മുഖ്യ അതിഥി . കൂടാതെ മിനിസ്റ്റർ ജെയിംസ് ബ്രൗൺ TD , പോൾ ക്യു TD , ഡിസ്ട്രിക്ട് കൌൺസിൽ ചെയർമാൻ ജോൺ ഓറൂർക്കേ , പീസ് കമ്മീഷണർ Dr ജോർജ് ലെസ്ലി എന്നിവർ പങ്കെടുത്ത്‌ സംസാരിക്കുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമ്മ്യൂണിറ്റി അംഗങ്ങളുടെയും ,പ്രമുഖ ബാൻഡ് ഡാഷ് ആൻഡ് ബ്രൗണിന്റെയും കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ് .എല്ലാ സുഹൃത്തുക്കളെയും ഈ പ്രോഗ്രാമിലേക്കു ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ശ്രീ ടോം ജോസ് ( പ്രസിഡന്റ് ) 087 638 6899 , ശ്രീ ബിജു വറവുങ്കൽ (സെക്രട്ടറി )087 299 9521.

Top