രാജ്യത്തെ ആ്ദ്യ സ്വവര്‍ഗ വിവാഹം ഉടന്‍; മാര്യേജ് ആക്ടില്‍ ഒപ്പു വച്ചു

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആദ്യത്തെ സ്വവര്‍ഗ വിവാഹം നടക്കും. മാരേജ് സിവില്‍ ആക്ട് 2015 ല്‍ ഇന്നലെ രാത്രി പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍ ഒപ്പുുവെച്ചു. ഇനി നീതിന്യായ വകുപ്പുമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌ജെറാള്‍ഡ് ഒപ്പുവെച്ച് കമന്‍സ്‌മെന്റ് ഓര്‍ഡര്‍ നല്‍കിയാല്‍ സ്വവര്‍ഗ ദമ്പതിമാര്‍ക്ക് നിയമപരമായി വിവാഹിതരാകാം.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആദ്യ സ്വവര്‍ഗ വിവാഹം നടക്കുമെന്നാണ് സൂചനകള്‍. ഗെ ആന്‍ഡ് ലെസ്ബിയന്‍ ഇക്വാളിറ്റി നെറ്റ് വര്‍ക്ക് (GLEN) ഇതിനെ സ്വാഗതം ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top