സൗദി:ഇന്ത്യ ലോക്ക് ഡൗൺ കൂട്ടുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ ഗൾഫിലെ പ്രവാസികൾ കടുത്ത ആശങ്കയിലാണ് . ശക്തമായ നിയന്ത്രണങ്ങള്‍ തുടരുമ്പോഴും ഗള്‍ഫില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഖത്തറില്‍ 153 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കുവൈത്തില്‍ 112 ഉം ഒമാനില്‍ 48 പേര്‍ക്കും അടക്കം 313 പേര്‍ക്കാണ് ഇന്ന് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതൊടെ മൊത്തം വൈറസ് രോഗികളുടെ എണ്ണം 9449 ആയി. മരണ നിരക്കും ഗള്‍ഫ് രാജ്യങ്ങളില്‍ ഉയര്‍ന്നു വരികയാണ്. 67 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്. 41 പേര്‍ മരിച്ച സൗദിയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നിയന്ത്രണ നടപടികള്‍ ദീര്‍ഘിപ്പിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. മൂവായിരത്തോളം കോവിഡ് ബാധിതരുള്ള സൗദി തന്നെയാണ് രോഗികളുടെ എണ്ണത്തിലും മുന്നിൽ. ഇതിനിടയില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വിവിധ വിമാന കമ്പനികള്‍ സര്‍വ്വീസ് പ്രഖ്യാപിച്ചെങ്കില്‍ പ്രവാസികളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുന്നത് എമിറേറ്റ്സും ഇത്തിഹാദും ഇൗ ആഴ്ച സർവിസ് നടത്താൻ തയാറാണെന്ന് അറിയിച്ചിരുന്നു. ഫ്ലൈ ദുബൈ ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ച വൈകീട്ട് മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്നില്ലെന്നാണ് നിരവധി പ്രവാസികള്‍ പറയുന്നത്.ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ വിദേശ യാത്രാ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ഇതുവരെ അനുമതി നടത്തിയിട്ടില്ല. ഇതോടെയാണ് 15 മുതല്‍ സര്‍വീസ് നടക്കുന്ന കാര്യം സംശയത്തിലായത്. പൗരന്‍മാരെ തിരിച്ചയക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശമോ ആവശ്യമോ ലഭിച്ചിട്ടില്ലെന്നാണ് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ വ്യക്തമാക്കി.
കേരളത്തില്‍ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും സംസ്ഥാനത്തിന് പുറത്ത് ചെന്നൈ, അഹ്മദാബാദ്, ഡൽഹി, ഹൈദരാബാദ്, ലഖ്നോ, മുംബൈ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്നാണ് ഫ്ലൈ ദുബൈ അറിയിച്ചിരുന്നത്. 15 മുതല്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുമെന്നായിരുന്നു ഇത്തിഹാദും എമിറേറ്റ്സും അറിയിച്ചിരുന്നത്.
കേരളത്തില്‍ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും സംസ്ഥാനത്തിന് പുറത്ത് ചെന്നൈ, അഹ്മദാബാദ്, ഡൽഹി, ഹൈദരാബാദ്, ലഖ്നോ, മുംബൈ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്നാണ് ഫ്ലൈ ദുബൈ അറിയിച്ചിരുന്നത്. 15 മുതല്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുമെന്നായിരുന്നു ഇത്തിഹാദും എമിറേറ്റ്സും അറിയിച്ചിരുന്നത്.