അയര്‍ലണ്ടിലെ ഹെല്‍ത്ത് കെയര്‍ അസ്സിസ്റ്റന്റുമാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. കൂടതെ ഹെല്‍ത്ത് കെയര്‍ അസ്സിസ്റ്റന്റുമാര്‍ക്കു അവരുടെ കുടുംബാങ്ങളെ കൊണ്ടുവരുന്നതിന് അവരുടെ കുറഞ്ഞ ശമ്പളം നിലവില്ലാതെ ചട്ടം അനുസരിച്ചു തടസ്സമുണ്ടെന്നും ഇക്കാര്യം ഉടനെത്തന്നെ പുനഃപരിശോധനക്ക് വിധേയമാക്കുമെന്നും ആരോഗ്യ, ജസ്റ്റിസ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഹെല്‍ത്ത് കെയര്‍ അസ്സിസ്റ്റന്റുമാരുടെ പ്രശ്‌നപരിഹാരത്തിന് വേണ്ടി ഐറിഷ് പാര്‍ലമെന്റ് സ്പീക്കര്‍ ഷോണ്‍ ഓ ഫിയര്‍ഗേല്‍ പ്രത്യേക താല്പര്യമെടുത്തു വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ജസ്റ്റിസ്, ആരോഗ്യ, എന്റര്‍പ്രൈസ്, ട്രേഡ്, എംപ്ലോയ്മെന്റ് എന്നീ മൂന്ന് മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യാഗസ്ഥരും എം പി മാരായ ജൊവാന്‍ കോളിന്‍സ്, മിക് ബാരി എന്നിവരും മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ട് നാഷണല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് ജോയ്, ജോയിന്റ് കണ്‍വീനര്‍ ഐബി തോമസ്, ഹെല്‍ത്ത് കെയര്‍ അസ്സിസ്റ്റന്റുമാരുടെ പ്രതിനിധികളായ രാജേഷ് ജോസഫ്, ഷിജി ജോസഫ് എന്നിവരും പങ്കെടുത്തു. പാര്‍ലമെന്റ് മന്ദിരത്തിലെ സ്പീക്കറുടെ ചേംബറില്‍ ജൂലൈ 12 ബുധനാഴ്ച രണ്ടുമണിക്കാണ് യോഗം ചേര്‍ന്നത്.
എം പി മാരായ ജൊവാന്‍ കോളിന്‍സ്, മിക് ബാരി എന്നിവര്‍ മെയ് മൂന്നിന് ഐറിഷ് പാര്‍ലമെന്റില്‍ ഈ വിഷയങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ പ്രശ്നപരിഹാരത്തിനായി ഇടപെടാന്‍ തയ്യാറാണെന്നും അതിനായി ഒരു ഉന്നതതല യോഗം വിളിച്ചുചേര്‍ക്കുമെന്നും മറുപടിയായി സ്പീക്കര്‍ ഷോണ്‍ ഓ ഫിയര്‍ഗേല്‍ പാര്‍ലമെന്റില്‍ അന്നുതന്നെ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യവകുപ്പിനെ പ്രതിനിധീകരിച്ചു സ്ട്രാറ്റജിക് വര്‍ക്ക് ഫോഴ്‌സ് പ്ലാനിങ് പ്രിന്‍സിപ്പല്‍ ഓഫിസറും ഡെപ്യൂട്ടി ചീഫ് നഴ്‌സിംഗ് ഓഫിസറും ജസ്റ്റിസ് വകുപ്പില്‍ 5 ഉന്നത ഉദ്യോഗസ്ഥരും എന്റര്‍പ്രൈസ്, ട്രേഡ്, എംപ്ലോയ്മെന്റ് വകുപ്പിനെ പ്രതിനിധീകരിച്ചു രണ്ടു ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. യോഗാരംഭത്തില്‍ തന്നെ സ്പീക്കര്‍ ഇന്ത്യന്‍ നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും അയര്‍ലണ്ടിന് നല്‍കിവരുന്ന വിശിഷ്ട സേവനത്തെ പ്രകീര്‍ത്തിക്കുകയും പ്രത്യേകിച്ച് തന്റെ സ്വന്തം മണ്ഡലത്തിലെ ആശുപത്രികളിലെ നേരനുഭവം വിശദീകരിക്കുകയും ചെയ്തു. മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ട് ഉന്നയിച്ച എല്ലാ ആവശ്യങ്ങളും ഉടനെ പരിഹരിക്കണമെന്ന് സ്പീക്കര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് വര്‍ഗ്ഗീസ് ജോയ്, ഐബി തോമസ്, രാജേഷ് ജോസഫ്, ഷിജി ജോസഫ് എന്നിവരും എം പി മാരായ ജൊവാന്‍ കോളിന്‍സ്, മിക് ബാരി എന്നിവരും വിഷയങ്ങള്‍ വിശദമായി അവതരിപ്പിച്ചു. ഒന്നാമത്തെ ആവശ്യമായ QQI ലെവല്‍ 5 യോഗ്യത സംബന്ധിച്ച പ്രശ്‌നത്തിന് യോഗത്തില്‍ തന്നെ പരിഹാരമായി. നഴ്സിംഗോ മറ്റു ഹെല്‍ത്ത് കെയര്‍ സംബന്ധമായോ യോഗ്യതകളോ ഉള്ള ഹെല്‍ത്ത് കെയര്‍ അസ്സിസ്റ്റന്റുമാര്‍ക്കു QQI ലെവല്‍ 5 കോഴ്‌സ് ചെയ്യേണ്ടതില്ല എന്നും അവരുടെ തൊഴില്‍ ദാതാവ് പൂരിപ്പിച്ചു നല്‍കേണ്ട ‘Sign off’ ഫോം മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാക്കിയെന്നും നഴ്‌സിംഗ് ഹോം അയര്‍ലണ്ട് (NHI) അടക്കമുള്ള തൊഴില്‍ദാതാക്കളെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു.
ഹെല്‍ത്ത് കെയര്‍ അസ്സിസ്റ്റന്റുമാര്‍ക്കു അവരുടെ കുടുംബാങ്ങളെ കൊണ്ടുവരുന്നതിന് അവരുടെ കുറഞ്ഞ ശമ്പളം നിലവില്ലാതെ ചട്ടം അനുസരിച്ചു തടസ്സമുണ്ടെന്നും ഇക്കാര്യം ഉടനെത്തന്നെ പുനഃപരിശോധനക്ക് വിധേയമാക്കുമെന്നും ആരോഗ്യ, ജസ്റ്റിസ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. ഇക്കാര്യത്തില്‍
മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ടിന്റെ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ടുള്ള സബ്മിഷന്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതുകൂടാതെ ക്രിട്ടിക്കല്‍ സ്‌കില്‍ പെര്‍മിറ്റില്‍ ഉള്‍പ്പെടുത്തേണ്ട ജോലികളെ സംബന്ധിച്ചുള്ള റിവ്യൂ നടന്നുവരികയാണെന്നും ഇക്കാര്യത്തിലും മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ടിന്റെ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ടുള്ള സബ്മിഷന്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. വേനലവധിക്ക് പിരിയുന്ന പാര്‍ലമെന്റ് സെപ്റ്റംബറില്‍ വീണ്ടും സമ്മേളിക്കുമെന്നും അപ്പോഴേക്കും അനുകൂലമായ തീരുമാനമായില്ലെങ്കില്‍ ഇതേ യോഗം സെപ്റ്റംബറില്‍ വീണ്ടും വിളിച്ചുകൂട്ടുമെന്നും സ്പീക്കര്‍ അറിയിച്ചു.