അയര്‍ലണ്ടില്‍ HIV കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷം 884 HIV കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2019-ലെ 527 കേസുകളെ അപേക്ഷിച്ച് 68% വര്‍ദ്ധനവാണ് ഇത്. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വൈലന്‍സ് സെന്റര്‍ (എച്ച്പിഎസ്സി) പ്രസിദ്ധീകരിച്ച 2022-ലെ പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഇതേ കാലയളവില്‍ HIV ബാധിതരായ സ്ത്രീകളുടെ എണ്ണം ഇരട്ടിയിലധികമായി. 2022-ല്‍ 298 സ്ത്രീകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2019-ല്‍ 134 ആയിരുന്നു.
സ്ത്രീകളുടെ നിരക്ക് (100,000 ല്‍ 11.4 പേര്‍ ) 2019 നെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയായപ്പോള്‍, പുരുഷന്മാരുടെ നിരക്ക് 50% ല്‍ താഴെയാണ് (100,000 ന് 23 പേര്‍) വര്‍ദ്ധിച്ചത്. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 900 ഓളം കേസുകളില്‍ 20 ശതമാനവും ആദ്യമായി രോഗനിര്‍ണയം നടത്തിയവരാണ്.
2019-നെ അപേക്ഷിച്ച് അയര്‍ലണ്ടിന് പുറത്ത് എച്ച്‌ഐവി ബാധിതരാണെന്ന് മുമ്പ് കണ്ടെത്തിയിട്ടുള്ള gbMSMല്‍ 75% വര്‍ദ്ധനവ് ഇത് സൂചിപ്പിക്കുന്നു. gbMSMല്‍ 2022-ലെ ആദ്യ രോഗനിര്‍ണയ നിരക്ക് 2019-ലെ നിരക്കിനേക്കാള്‍ 11% കുറവും 2015-ലെ ഏറ്റവും ഉയര്‍ന്ന നിരക്കിനേക്കാള്‍ 36% കുറവുമാണ്. 2022-ല്‍ അയര്‍ലണ്ടിലെ എച്ച്ഐവി രോഗനിര്‍ണ്ണയങ്ങളില്‍ 35% ഭിന്നലിംഗക്കാരാണ്.