
വാഷിങ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ വാഹനമിടിച്ച ശേഷം അവള്‍ മരിച്ചെന്ന് പറഞ്ഞ് യു എസ് പൊലീസ് ഉദ്യോഗസ്ഥന്‍ പൊട്ടിച്ചിരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ആന്ധ്രപ്രദേശ് സ്വദേശിയായ ജാഹ്നവി കണ്ടൂല എന്ന വിദ്യാര്‍ത്ഥിനിയാണ് പൊലീസ് വാഹനമിടിച്ച് മരിച്ചത്. സംഭവത്തില്‍ നിയമനിര്‍മ്മാതാക്കളും ഇന്ത്യന്‍-അമേരിക്കന്‍ പൗരന്മാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ യുഎസ് ഭരണകൂടം വേഗത്തിലുള്ളതും നീതിയുക്തവുമായ അന്വേഷണം നടത്തുമെന്ന് യുഎസ് ഭരണകൂടം അറിയിച്ചു.
സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സംഭവത്തില്‍ അപലപിച്ചിരുന്നു. ആശങ്ക ഉന്നയിച്ച ഇന്ത്യന്‍ കോണ്‍സുലേറ്റ്, സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ജനുവരി 23 ന് ആണ് സിയാറ്റിനില്‍ പൊലീസിന്റെ വാഹനം ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ഇടിച്ചുതെറിപ്പിച്ചത്. വീഡിയോ വൈറലായി.