അയർലണ്ട് മലയാളി ഇന്ദുചൂഡൻ കെ. കെ. (55) നിര്യാതനായി..അടുപ്പിച്ചുള്ള മലയാളികളുടെ വേർപാടിൽ വിറങ്ങലിച്ച് പ്രവാസികൾ

ഡബ്ലിൻ : അയർലണ്ടിലെ ഡൺഗാർവനിൽ ( കൗണ്ടി വാട്ടർഫോർഡ് ) മലയാളിയായ ഇന്ദുചൂഡൻ കെ. കെ. (55) നിര്യാതനായി. 21 ന് പുലർച്ചെ സ്വന്തം വസതിയിൽ വെച്ച് ഹൃദയാഘാതം ഉണ്ടാവുകയും തുടർന്ന് ഹോസ്പിറ്റലിലേക്ക് എത്തും മുൻപ് മരണം സംഭവിക്കുകയുമായിരുന്നു.

അയർലണ്ടിൽ AME ( Aircraft Maintenance Engineer ) ആയി ജോലി നോക്കിയിട്ടുണ്ട് . ഇന്ത്യൻ നേവിയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം അയർലണ്ടിൽ ആദ്യം എത്തിയത് കൗണ്ടി കിൽഡെയറിൽ ആയിരുന്നു .കഴിഞ്ഞ പത്തു വർഷത്തിലേറെയായി കൗണ്ടി വാട്ടർഫോർഡിലെ ഡൺഗാർവാനിൽ ആണ് താമസിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യ ഗ്രേസ് ഇന്ദുചൂഡൻ, (നഴ്‌സ്‌- ഡൺഗാർവൻ കമ്മ്യൂണിറ്റി ഹോസ്പിറ്റൽ ) മകൻ ആദിത്യ ഇന്ദുചൂഡൻ. നാട്ടിൽ ഏറ്റുമാനൂർ കുടപ്പനകുന്നേൽ കുടുംബംഗമാണ്.

ഡൺഗാർവനിൽ ഫെബ്രുവരി 24 -)o തിയതി ചൊവ്വാഴ്ച്ച 2.00 pm മുതൽ – 4.00 pm വരെ പൊതു ദർശനം ഉണ്ടായിരിക്കുന്നതാണ്. ( Address: James Kiely and Sons Funeral Directors, Wolfe Tone Road,​ Dungarvan​, Co. Waterford​ )

ഫെബ്രുവരി 25 -)o തിയതി ബുധനാഴ്ച്ച കോർക്കിൽ വെച്ച് സംസ്കാര ചടങ്ങുകൾ (6.00pm) നടത്തുന്നതാണ് . (Strictly Private)
Contact Numbers: 0894640033, 0876176040

Top