അയർലൻഡിലെ റോഡുകളിൽ ഇനി ക്യാമറകൾ ശക്തമായി പ്രവർത്തിക്കും

സ്വന്തം ലേഖകൻ

ഡബ്ലിൻ:നിയമം തെറ്റിക്കുന്ന ഡ്രൈവർമാരെ പിടിക്കാനും അപകടങ്ങൾ ഒഴിവാക്കാനുമായി രാജ്യവ്യാപകമായി പ്രധാനനിരത്തുകളിൽ ക്യാമറകൾ സ്ഥാപിക്കാൻ ഗാർഡയുടെ നീക്കം. 355 ക്യാമറകളാണ് അയർലഡിലെ നിരത്തുകളിൽ പുതുതായി സ്ഥാപിക്കുന്നത്. നിലവിൽ 1000 സ്പീഡ് ക്യാമറകൾ ഗാർഡ സ്ഥാപിച്ചിട്ടുണ്ട് ഇതിന് പുറമേയാണ് പുതിയ ക്യാമറകൾ.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അപകട സാധ്യതാ മേഖലകളിലാണ് പുതിയ ക്യാമറകൾ സ്ഥാപിക്കുക.നൂറിനടുത്ത് അപകട സാധ്യതാ മേഖലകൾ പുതുതായി ഗാർഡ കണ്ടെത്തിയിരുന്നു.ഇവിടങ്ങളിലായാണ് 355 ക്യാമറകൾ സ്ഥാപിക്കുന്നത്.ക്യാമറകൾ എല്ലാ സമയത്തും ഓണായിരിക്കുമെന്ന് ചീഫ് സൂപ്രണ്ട് എയ്ദൻ റെയ്ഡ് പറഞ്ഞു.
അമിത വേഗത കൊണ്ടുണ്ടാകുന്ന അപകടങ്ങൾ വർദ്ധിച്ചാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതിന് കാരണമായത്. ഇതുവരെ റോഡുകളിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും അംഗഭംഗം വരികയും ചെയ്തിട്ടുണ്ട്. 10 കിലോമീറ്റർ ദൂരവ്യത്യാസത്തിലാണ് ക്യമാറകൾ ഉണ്ടാവുക. റോഡിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ഇവ ഉണ്ടാകും. ക്യാമറകൾ സ്ഥാപിക്കുന്നതോടെ അപകട നിരക്ക് കുറക്കാൻ സഹായിക്കുമെന്നാണ് ഗാർഡയുടെ കരുതുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top