അയര്‍ലണ്ടിലെ മുലയൂട്ടുന്ന അമ്മമാര്‍ക്ക് ജോലിക്കിടയില്‍ രണ്ട് വര്‍ഷം വരെ ഓരോ മണിക്കൂര്‍ അധിക ഇടവേള ലഭിക്കും

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ പുതിയതായി രൂപപ്പെടുന്ന വര്‍ക്ക് ലൈഫ് ബാലന്‍സ് ആക്ടിന്റെ ഭാഗമായി മുലയൂട്ടല്‍ ഇടവേളകള്‍ ലഭിക്കും. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുള്ള മുലയൂട്ടല്‍ ഇടവേളകള്‍ക്കുള്ള അവകാശം നിലവിലുള്ള ആറ് മാസം എന്നത് രണ്ട് വര്‍ഷം വരെ നീട്ടും.

ജോലിചെയ്യുകയും മുലയൂട്ടുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രസവശേഷം ഓരോ ദിവസവും 1 മണിക്കൂര്‍ ജോലിയില്‍ നിന്ന് വേതനത്തോടെ അവധിയെടുക്കാന്‍ അര്‍ഹതയുണ്ട്. ഒരുമിച്ച് 60 മിനിറ്റ്, 30 മിനിറ്റിന്റെ രണ്ട് ഇടവേളകള്‍, 20 മിനിട്ടുള്ള മൂന്ന് ഇടവേളകള്‍ എന്ന നിലയില്‍ മുലയൂട്ടലിനുള്ള ഇടവേള പ്രയോജനപ്പെടുത്താനാവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോലി ചെയ്യുന്ന മാതാപിതാക്കള്‍, പരിചരിക്കുന്നവര്‍ എന്നിവര്‍ക്ക് വര്‍ക്ക് ലൈഫ് ബാലന്‍സ് ആക്ടിന്റെ ഭാഗമായി ശമ്പളമില്ലാത്ത അവധി അവകാശങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കും.

Top