അയര്‍ലണ്ടിലെ താപനില മൈനസ് അഞ്ചിന് താഴേയ്ക്ക്

രാജ്യത്തെ പത്തൊമ്പത് കൗണ്ടികളില്‍ ഇന്ന് വൈകുന്നേരത്തോടെ താഴ്ന്ന താപനിലയും ഐസ് മുന്നറിയിപ്പും പരിഗണിച്ച് സ്റ്റാറ്റസ് ഓറഞ്ച് അലേര്‍ട്ട് പ്രാബല്യത്തില്‍ വരും. ഇന്ന് വൈകുന്നേരം 6 മണി മുതല്‍ വ്യാഴാഴ്ച ഉച്ചവരെ പ്രാബല്യത്തില്‍ വരുന്ന ഈ ഓറഞ്ച് അലെര്‍ട്ടില്‍ മൈനസ് അഞ്ചിന് താഴേയ്ക്ക് താപനില താഴുമെന്നാണ് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കുന്നത്. കാര്‍ലോ, കില്‍ഡെയര്‍, കില്‍കെന്നി, പോര്‍ട്ട് ലീഷ് , ലോങ്‌ഫോര്‍ഡ്, ലൗത്ത്, മീത്ത്, ഓഫലി, വെസ്റ്റ്മീത്ത്, കാവന്‍, മോണാഗന്‍, ക്ലെയര്‍, കോര്‍ക്ക്, കെറി, ലിമെറിക്ക്, ടിപ്പററി, ഗോള്‍വേ, ലെട്രിം, റോസ്‌കോമണ്‍ എന്നിവയെയാണ് ഇപ്പോള്‍ ഓറഞ്ച് കാറ്റഗറി കാലാവസ്ഥാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താപനില -5 ഡിഗ്രിയില്‍ താഴുന്നതോടെ ഒറ്റരാത്രികൊണ്ട് ‘അതിശൈത്യം’ ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. താപനില താഴ്ന്നതോടെ എല്ലാ കൗണ്ടികളിലും കടുത്ത സ്‌നോയ്ക്കും മൂടല്‍ മഞ്ഞിനും സാധ്യതയുണ്ട്. നിലവില്‍ മറ്റൊരു സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് വെള്ളിയാഴ്ച വരെ രാജ്യവ്യാപകമായി മറ്റെല്ലാ കൗണ്ടികളിലും പ്രാബല്യത്തില്‍ തുടരുന്നുണ്ട്.

Top