ഡബ്ലിൻ : കാവനിൽ ബെയിലിബ്രോയിൽ താമസിക്കുന്ന ജോൺസൺ ജോയ് (34)വടക്കേ കരുമാങ്കൽ, പാച്ചിറ ഹൃദയാഘാതം മൂലം അൽപ സമയം മുമ്പ് നിര്യാതനായി .രണ്ടാമത്തെ കുഞ്ഞു പിറന്നപ്പോൾ ഭാര്യയും കുട്ടികളും കൂടി പ്രസവ അവധിയിൽ നാട്ടിൽ ആയിരുന്നു . ഉച്ചയായിട്ടും എണീക്കാതിരുന്നതിനാൽ വീട്ടിൽ ഒപ്പം താമസിച്ചിരുന്ന ആൾ വാതിൽ മുട്ടി വിളിച്ച് നോക്കിയപ്പോഴാണ് മരണം സംഭവിച്ച കാര്യം അറിയുന്നത്. ഹൃദയാഘാതം ആണെന്നാണ് വിവരം .
രണ്ട് കുഞ്ഞുകുട്ടികൾ ഉള്ള ചെറുപ്പക്കാരനായി ജോൺസന്റെ വേർപാടൈൽ കൂട്ടുകാരും പ്രവാസികളും വലിയ ഞെട്ടലിൽ ആണ് . പാച്ചിറ ഇടവക കൊച്ചുപറമ്പിൽ ആൽബി ലൂക്കോസ് ആണ് ഭാര്യ.അടുത്ത കാലത്തായി അയർലണ്ടിൽ ഹൃദയാഘാതം മൂലമുള്ള മരണവും വർദ്ധിച്ചു വരുന്ന ആത്മഹത്യകളും ഞെട്ടലുളവാക്കുന്നതാണ് .
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക




