അയർലണ്ടിൽ നിര്യാതനായ ജോസഫ് ജെയിംസിന്റെ പൊതു ദർശനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ.ഫ്യൂണറൽ ശനിയാഴ്ച രാവിലെ 11 മണിക്ക്.

ഡബ്ലിൻ :അയർലണ്ട് ലൂക്കനിൽ നിര്യാതനായ ആർപ്പൂക്കര വെസ്റ്റ് വട്ടപ്പറമ്പിൽ ജോസഫ് ജെയിംസിന്റെ  (അഭിലാഷ് ) മൃതസംസ്കാരം ശനിയാഴ്ച്ച നടക്കും .ഭൗതിക ദേഹത്തിന്റെ പൊതുദർശനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ ലാറി മസ്സി ഫ്യൂണറൽ ഹോം, ബാലിഫെർമോട്ട്. 18 വയസ്സും അതിൽ താഴെയുമുള്ള 5 പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് അഭിലാഷ് – ആശ ദമ്പതികൾക്കുള്ളത്. നേഴ്സ് ആയ ആശ രണ്ട് വർഷം മുൻപ് അയർലണ്ടിൽ എത്തിയെങ്കിലും 9 മാസം മുൻപാണ് മറ്റ് കുടുംബാംഗങ്ങൾ അയർലൻഡിൽ എത്തിയത്.

ജോസഫ് ജെയിംസിന്റെ ഭൗതിക ദേഹ ദർശനവും സംസ്കാര ശുശ്രൂഷകളും താഴെപ്പറയുന്നവിധം ക്രമീകരിച്ചിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊതു ദർശനം:
ലാറി മസ്സി ഫ്യൂണറൽ ഹോം, ബാലിഫെർമോട്ട്.
02/01/2026 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ.

സംസ്കാര ശുശ്രൂഷ:
ഡിവൈൻ മേഴ്സി ചർച്ച്,ബാൽഗാഡി, ലൂക്കൻ.
03/01/2026 ശനിയാഴ്ച രാവിലെ 11 മണിക്ക് വിശുദ്ധ കുർബാനയോടെ
ആരംഭിക്കും.

ശേഷം പ്രാർത്ഥനകളും സംസ്കാരവും :
എസ്കർ ലോൺ സെമിത്തേരി, ലൂക്കൻ
Eircode: K78 E9T7

പരേതന്റെ ആത്മശാന്തിക്കായി നിങ്ങളുടെ പ്രാർത്ഥനകളും ശുശ്രൂഷകളിലെ സാന്നിധ്യവും വിനീതമായി അഭ്യർത്ഥിക്കുന്നു.

Top