മെല്‍ബണ്‍: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചര്‍ കോണ്‍ഗ്രസ് ഓഷ്യാനാ റീജിയന്‍ പ്രതിഷേധിച്ചു. കെ. പി സി സി പ്രസിഡന്റിന്റെ അറസ്റ്റിന് പിണറായി വലിയ വില കൊടുക്കേണ്ടി വരുമെന്നു ഓഐസിസി ഓഷ്യാന കണ്‍വീനര്‍ ജോസ് എം ജോര്‍ജ് പ്രസ്താവനയില്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചര്‍ കോണ്‍ഗ്രസ് ഓഷ്യാന റീജിയന്റെ വ്യാപകമായി വിവിധ ചാപ്റ്ററുകളുടെ ആഭിമുഖ്യത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കേസില്‍ ശിക്ഷിക്കാന്‍ മാത്രമുള്ള ഒരു തെളിവും തനിക്കെതിരെ പോലീസിന്റെ പക്കലില്ലെന്നും കോടതിയില്‍ വിശ്വാസമുണ്ടെന്നും കെ.സുധാകരന്‍ പറഞ്ഞിട്ടുണ്ട്. ഓ. ഐ.സി.സി. ഓസ്‌ട്രേലിയാ കണ്‍വീനര്‍ ജിന്‍സണ്‍ കുര്യന്‍, ബൈജു ഇലഞ്ഞിക്കുടി, ഓ.ഐ.സി.സി ന്യൂസിലാന്‍ഡ് കണ്‍വീനര്‍ ബ്ലസ്സന്‍ എം.ജോസ് , ഓ.ഐ.സി.സി സിങ്കപ്പൂര്‍ കണ്‍വീനര്‍ അരുണ്‍ മാത്യൂസ്, ഓ .ഐ.സി.സി മലേഷ്യന്‍ കണ്‍വീനര്‍ യുനസ് അലി , എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ചു. കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ. എല്ലാം ഉള്‍ക്കൊള്ളാന്‍ തന്റെ മനസ്സ് തയ്യാറായിട്ടുണ്ടെന്നും കെ. പി സി സി പ്രസിഡന്റിന്റെ പ്രസ്താവന തന്റെ നിരപരാധിത്വം തെളിയിക്കുന്നതാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസില്‍ ഏഴ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.കോടതി ഉത്തരവുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.