കണ്ണൂർ കുടുംബ സംഗമം!..നവംബർ 12 ന് ശനിയാഴ്ച്ച വാക്കിൻസ്‌ടൗൺ കമ്മ്യൂണിറ്റി ഹാളിൽ.ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിൻ :നവംബർ പന്ത്രണ്ടിന് ശനിയാഴ്ച്ച നടക്കുന്ന കണ്ണൂർ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ !..നവംബർ 12 ന് ശനിയാഴ്ച്ച വാക്കിൻസ്‌ടൗൺ കമ്മ്യൂണിറ്റി ഹാളിൽ ആണ് കുടുംബസംഗമം നടക്കുന്നത്.കണ്ണൂർ ജില്ലയുടെ വിവിധ മലയോര ഗ്രാമങ്ങളിൽ നിന്നും അയർലണ്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി മലയാളികളുടെ ഒത്തുചേരൽ ഊഷ്മളമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ .

കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് മൂലം നടത്താൻ സാധിക്കാതിരുന്ന ഒത്തുചേരലിനെ വളരെ ഉത്സാഹത്തോടെയാണ് ഇപ്രാവശ്യം കണ്ണൂരുകാർ നോക്കികാണുന്നത് . കഴിഞ്ഞ ഏതാനും വര്ഷങ്ങളായി കണ്ണൂർ ജില്ലയിൽ നിന്നും ഒരുപാട് പേര് അയർലണ്ടിലേക്ക് കുടിയേറിയിട്ടുണ്ട് . അവരെ ഒക്കെ നേരിൽ കാണാനുള്ള ആവേശത്തിലാണ് എല്ലാവരും .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരക്കുപിടിച്ച പ്രവാസി ജീവിതത്തിന്റെ പിരിമുറുക്കങ്ങളിൽനിന്നും ഒരല്പ സമയം മാറി നിന്ന് പിറന്ന നാടിന്റെ മധുര സ്മരണകൾ മായാതെ മനനം ചെയ്യുന്നതോടൊപ്പം മലയോര ഗ്രാമങ്ങളുടെ നിഷ്കളങ്ക സ്നേഹത്തിന്റെയും നിസ്വാർത്ഥ സഹകരണത്തിന്റെയും വേദിയായി സംഗമം മാറുന്നു

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നിരവധി പേരാണ് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജോലിക്കായും പഠനത്തിനായും അയർലണ്ടിൽ എത്തിച്ചേർന്നത്. ഇവർക്കെല്ലാവർക്കും ഒത്തുചേരുന്നതിനും പരിചയപെടുന്നതിനും ഉള്ള ഈ അസുലഭ അവസരത്തെ എല്ലാ കണ്ണൂർ പ്രവാസികളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു .

രാവിലെ പത്തുമണിക്ക് ആരംഭിച്ചു ഉച്ച കഴിഞ്ഞു മൂന്ന് മണിയോടെ തീരത്തക്ക രീതിയിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത് . രസകരമായ മത്സര ഇനങ്ങളും മറ്റു കലാപരിപാടികളും സ്വാദിഷ്ട ഭക്ഷണവും സംഗമത്തിന്റെ മാറ്റു കൂട്ടുന്നു.

കൂടുതൽ വിവരങ്ങൾക്ക്

Binujith : 0879464254
Pinto. : 0894440014
Nidhin. : 089 4414335

Top