അയർലണ്ട് ‘കണ്ണൂർ സംഗമത്തിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അയർലന്റിലും കണ്ണൂർ ശ്രദ്ധാകേന്ദ്രമാകുന്നു !

ഡബ്ലിൻ : ലോകമലയാളികൾക്ക് എപ്പോഴും ശ്രദ്ധാകേന്ദ്രമായ കണ്ണൂർ അയർലന്റിലും വലിയ ചർച്ചയാകുന്നു.അയർലണ്ടിലെ കണ്ണൂർ നിവാസികൾ ഒന്നിച്ചുകൂട്ടുന്ന ‘കണ്ണൂർ സംഗമത്തിന് ആവേശം കൂട്ടാൻ കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി ആശംസകളുമെത്തി.

കണ്ണൂർ നിവാസികൾ ഒന്നിച്ചുകൂടുന്ന ഈ വർഷത്തെ കണ്ണൂർ സംഗമം നവംബർ മാസം 18 ന് ശനിയാഴ്ച്ച രാവിലെ 10 മണിമുതൽ രാത്രി 8 മണിവരെ അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിലെ Clanna Gael Fontenoy GAA Club -ൽ വെച്ചാണ് ഈ വർഷത്തെ കണ്ണൂർ സംഗമം നടക്കുന്നത്. അഡ്വ സിബി സെബാസ്റ്റ്യന്‍ കോർഡിനേറ്ററായി ,ഷിജോ പുളിക്കൻ , ഷീൻ എംടി ചെറിയ അരീക്കമല ,നീന വിൻസന്റ് കുടിയാന്മല ,സുഹാസ് പൂവം ,അമൽ , സ്നേഹ തുടങ്ങിയവർ അടങ്ങിയ കമ്മറ്റി യുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് കണ്ണൂർ സംഗമത്തിനായി നടക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടികളുടെയും വലിയവരുടെയും മത്സരകളികൾ ,ആവേശകരമായ വടം വലി , ഭാരതീയ നൃത്തങ്ങൾ – ഗാനമേള -സ്നേഹവിരുന്ന് , സാംസ്കാരിക സമ്മേളനം എന്നിവ കണ്ണൂർ സംഗമത്തിൽ ഉണ്ടാകും. അയർലണ്ട് എന്ന കൊച്ചു രാജ്യത്തേക്ക് കണ്ണൂരുകാരുടെ കുടിയേറ്റം ഈ അടുത്ത കാലത്തതായി വളരെ വലിയ തരത്തിൽ ഉണ്ടായിട്ടുണ്ട് . ആരോഗ്യമേഖലയിലും ഐടി മേഖലയിലും ജോലിക്കായി ഒരുപാട് ആളുകളാണ് കുടിയേറ്റം നടത്തിക്കൊണ്ടിരിക്കുന്നത് .വിദ്യാഭാസത്തിനായി ഈ വർഷം ഏകദേശം 7000 വിദ്യാർത്ഥികൾ എത്തിയതിൽ ഭൂരിഭാഗവും കണ്ണൂരിൽ നിന്നാണെന്നു പറയപ്പെടുന്നു.

സാംസ്കാരിക കേരളത്തിന്റെ തലസ്ഥാനം എന്നു പറയാവുന്ന കണ്ണൂർ ,രാഷ്ട്രീയ കേരളത്തിലെ നമ്പർ വൺ ജില്ല എന്ന പേരുകേട്ട കണ്ണൂർ. ആദ്യ ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ നേതാവായിരുന്നു എകെജി ജന്മം കൊണ്ട കണ്ണൂർ .സംസ്ഥാനത്ത് നിന്നും നിലവിൽ 9 എംപിമാരുള്ള ജില്ല കണ്ണൂർ. കലയും സംസ്കാരവും തമ്മിൽ ഇഴപിരിഞ്ഞ് കിടക്കുന്ന, ചരിത്രത്തിൽ പ്രത്യേക സ്ഥാനം അർഹിക്കുന്ന പാരമ്പര്യംകൊണ്ട് പെരുമ തീർത്ത നാടാണ് കണ്ണൂർ .എല്ലാ രംഗത്തും എടുത്തു പറയത്തക്ക പ്രത്യേകതകളുള്ള കണ്ണൂരിലെ മക്കൾ അയർലണ്ടിൽ ഒത്തുകൂടുകയാണ്.

നാടും നാട്ടാരും ഒന്നിച്ചുകൂടി സ്വറ പറഞ്ഞിരിക്കാൻ, ആട്ടവും പാട്ടും പലതരം ഗെയിമുകളുമായി ഈ ദിനം സമ്പന്നമാക്കുവാൻ, അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ ഡബ്ലിനിൽ നടക്കുന്ന പരിപാടിക്ക് ഒഴുകിയെത്തും .കൂടുതൽ വിവരങ്ങൾക്ക് ‘ Kannur Community In Ireland ‘ എന്ന കണ്ണൂർ കമ്മ്യൂണിറ്റിയുടെ ഫെയ്‌സ് ബുക്ക് പേജ് സന്ദർശിക്കുകയോ ”0894433676 , 0894893884 ,0894142349 ” എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

Top