അബുദാബിയിൽ മലയാളിയെ ബന്ധു കുത്തിക്കൊന്നു.ചോദിച്ച പണം നൽകാത്തതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചു

ചോദിച്ച പണം കൊടുക്കാത്തതിനാൽ അബൂദാബിയില്‍ ബന്ധുവുന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. അബൂദാബി മുസഫയില്‍ സ്വന്തമായി സ്ഥാപനം നടത്തുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിര്‍ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബിസിനസ് സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ പ്രകോപിതനായ ബന്ധു കുത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

യാസർ നടത്തുന്ന കളർ വേൾഡ് ഗ്രാഫിക്സ് ഡിസൈനിങിലേക്ക് 2 മാസം മുൻപ് കൊണ്ടുവന്ന ബന്ധു മുഹമ്മദ് ഗസാനിയാണ് കൃത്യം നടത്തിയത് എന്നാണ് വിവരം. ശമ്പളം നൽകിയതിനു പുറമെ 50,000 രൂപ കൂടി മുഹമ്മദ് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ചർച്ചയ്ക്കായി മുസഫ വ്യവസായ മേഖലയിലെ ഗോഡൗണിൽ മറ്റു 2 സുഹൃത്തുക്കളും ചേർന്ന് സംസാരിക്കുന്നതിനിടെ മുഹമ്മദ് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

3 പേരും പുറത്തേക്ക് ഓടുന്നതിനിടെ യാസിർ നിലത്തുവഴുകയും പ്രതി കുത്തുകയുമായിരുന്നു. യാസിർ സംഭവ സ്ഥലത്തുവച്ച് മരിച്ചതായാണ് വിവരം. സംഭവത്തെ തുടർന്ന് ഓടിയൊളിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടി. അബ്ദുൽഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ്. ഭാര്യ റംല ഗർഭിണിയാണ്. 2 മക്കളുണ്ട്.

Top