വയനാട് സ്വദേശി യുവാവ് അയർലൻഡിൽ കുഴഞ്ഞു വീണു മരിച്ചു!! വിടപറഞ്ഞത് 32 കാരനായ വയനാട് സ്വദേശി വിജേഷ് പി. കെ

ഡബ്ലിൻ : അയർലന്റിലെ പ്രവാസി മലയാളികളെ ദുഃഖത്തിലാഴ്ത്തി ചെറുപ്പക്കാരൻ കുഴഞ്ഞുവീണു മരിച്ചു !
വയനാട് താമരശ്ശേരി സ്വദേശിയായ വെറും 32 വയസുള്ള വിജേഷ് പി. കെ ആണ് വിടപറഞ്ഞത് .കൗണ്ടിമീത്ത് സ്റ്റാമുള്ളിനിൽ താമസിച്ചു വരികയായിരുന്നു വിജേഷ് രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക്‌ മടങ്ങവേയാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ പാരമെഡിക്കൽ ടീം എത്തി പ്രാഥമിക ശുശ്രൂഷകൾ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.

വെറും 3 മാസം മാത്രം കഴിഞ്ഞതേ ഉള്ളൂ അയര്ലന്റിൽ എത്തിയിട്ട് .കഴിഞ്ഞ ഡിസംബറിലാണ് വിജേഷ് സ്റ്റാമുള്ളിനിൽ എത്തിയത്. ടാൽബോട്ട് ഗ്രൂപ്പിന് കീഴിലുള്ള റെഡ് വുഡ് എക്സ്റ്റൻഡഡ് കെയർ ഹോമിൽ ഹെൽത്ത്‌ കെയർ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിയുന്നു. കുടുംബം നാട്ടിലാണ്. മൃതദേഹം ദ്രോഹെട ഔർ ലേഡി ഓഫ് ലൂർദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top