ലണ്ടൻ : യുകെ നോട്ടിംഗാമിൽ താമസിച്ചിരുന്ന എറണാകുളം സ്വദേശി സെബിന്‍ രാജ് വര്‍ഗീസിനെ മരിച്ച നിലയിൽ കണ്ടെത്തി . കിടപ്പുമുറിയിൽ മരിച്ച നിലയിൽ ആയിരുന്നു കണ്ടെത്തിയത് .ഭാര്യയും രണ്ട് മക്കളും സ്ഥലത്തില്ലായിരുന്നു . ഇന്ന് രാവിലെ എട്ടുമണിയ്ക്കാണ് വീട്ടിലെത്തിയ ഭാര്യ വാതില്‍ തുറന്നപ്പോള്‍ സെബിന്‍ രാജ് വര്‍ഗീസിനെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
മാന്‍സ്ഫീല്‍ഡ് കിങ്‌സ് മിൽ എൻഎച്ച്എസ് ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്ക് ചെല്ലാഞ്ഞതിനെ തുടർന്ന് ഹോസ്പിറ്റൽ അധികൃതർ അന്വേഷിച്ചതിനെ തുടർന്നാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.സ്കൂൾ അവധി ആയതിനാൽ ഭാര്യ റെയ്‌സയും രണ്ടു മക്കളും മറ്റൊരു വീട്ടിലാണ് കഴിഞ്ഞ ദിവസം താമസിച്ചിരുന്നത്.
ഹോസ്പിറ്റലിൽ നിന്നും സെബിനെ വിളിച്ചിട്ട് കിട്ടാഞ്ഞതിനാൽ ഭാര്യ ഉടൻ തന്നെ വീട്ടിലേക്ക് എത്തുകയായിരുന്നു. തുടർന്ന് വാതില്‍ തുറന്നപ്പോള്‍ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലുള്ള സെബിനെ കണ്ടത്. ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം. 2016ലാണ് സെബിന്‍ രാജ് യുകെയിലെത്തിയത്. തുടര്‍ന്ന് ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പം കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. മക്കള്‍: അനേയ സെബിന്‍, അലോസ സെബിന്‍. ഫാ പോള്‍ കൊടിയന്‍ , ട്രീസ വര്‍ഗീസ്.


