‘കിയ പൊന്നോണം 2016’ ഇത്തവണ ആഘോഷങ്ങളുടെ പൊടിപൂരം

unnamed

കിന്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ ഓണാഘോഷം ‘കിയ പൊന്നോണം 2016’ ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. 2016 ഒക്ടോബര്‍ 1 ശനിയാഴ്ച കില്‍ഡയര്‍ ടൗണിലെ സിഎഡബ്ല്യൂഎസ് ഹാളില്‍വെച്ച് രാവിലെ 10 മണിയോടെ ആഘോഷങ്ങള്‍ക്ക് തിരശീല തെളിയും.

കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, വടംവലി മത്സരം, സോള്‍ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേള, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. 2016 സെപ്റ്റംബര്‍ 24 ശനിയാഴ്ച നിശ്ചയിച്ചിരുന്ന ‘കിയ പൊന്നോണം 2016’ ചില സാങ്കേതിക കാരണങ്ങളാലാണ് ഒക്ടോബര്‍ 1ലേക്ക് മാറ്റിയിരിക്കുന്നത്. ആഘോഷങ്ങളുടെ വിജയത്തിനുവേണ്ടി എല്ലാവരുടെയും സാന്നിദ്ധ്യസഹകരണങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top