നാട്ടിൽ പോയി സൗദിയിൽ തിരിച്ചെത്തിയ നേഴ്‌സ് മരിച്ചനിലയിൽ

സൗദി അറേബ്യയിൽ മലയാളി നേഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി ! ജോലി കഴിഞ്ഞ് മുറിയിൽ ഉറങ്ങാൻകിടന്നതായിരുന്നു. എടപ്പറ്റ പാതിരിക്കോട് കല്ലംപടിയിലെ മാളിയേക്കൽ ജോസ് വർഗീസിന്റെയും മേരിക്കുട്ടിയുടെയും മകൾ റിന്റുമോൾ (28) ആണ് മരിച്ചത്. സൗദി അറേബ്യയിലെ ഹഫർ അൽ-ബാത്തിനിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്.

വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ റിന്റുമോൾ കഴിഞ്ഞ മാസം 13ന് ആണ് മടങ്ങിപ്പോയത്. ജോലി കഴിഞ്ഞശേഷം മുറിയിലെത്തിയ റിന്റു ഉറങ്ങാൻ കിടന്നതായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


രാവിലെ നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടതെന്ന് കൂടെയുള്ളവർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണ്

Top