അബുദബി: ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ താമസിക്കുന്നത് യുഎഇയിൽ. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്. രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയാണ്. പത്ത് ലക്ഷവുമായി കുവൈറ്റാണ് മൂന്നാം സ്ഥാനത്ത്. ജിസിസിയിലെ മറ്റ് രാജ്യങ്ങളായ ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ 10 ലക്ഷത്തില്‍ താഴെയാണ് ഇന്ത്യന്‍ പ്രവാസികളുടെ എണ്ണമെന്ന് മന്ത്രി അറിയിച്ചു. ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം ഒമ്പത് ദശലക്ഷം കടന്നതായി അദ്ദേഹം വ്യക്തമാക്കി.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ വെച്ച് യുഎഇയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ തൊഴില്‍ തേടി എത്തുന്നത്. ദുബായ്,അബുദബി, ഷാര്‍ജ ഉള്‍പ്പെടെയുള്ള വിവിധ എമിറേറ്റുകളിലായി 35.5 ലക്ഷം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. 26 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് അറേബ്യയിലുള്ളത്. പാര്‍ലമെന്റിന്റെ അധോസഭയിലെ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി വ്യക്തമാക്കിയത്.
ഫിന്‍ടെക്, ഹെല്‍ത്ത്കെയര്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, എഞ്ചിനീയറിംഗ്, ബാങ്കിംഗ് തുടങ്ങി ഉയര്‍ന്ന യോഗ്യതയുള്ള മേഖലകള്‍ മുതല്‍ ക്ലീനര്‍മാര്‍, വീട്ടുജോലിക്കാര്‍, ഇലക്ട്രീഷ്യന്‍മാര്‍, പ്ലംബര്‍മാര്‍, നിര്‍മാണ രംഗം തുടങ്ങിയ ബ്ലൂ കോളര്‍ ജോലികള്‍ വരെയുള്ള മേഖലകളില്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.