പ്രിന്‍സസ് ഹയയുടെ അവിഹിതബന്ധം കയ്യോടെ പിടികൂടി: രാജകുമാരി നാടുവിട്ടതിന് പിന്നില്‍ ഞെട്ടിക്കുന്ന കഥകള്‍

ദുബായ് ഭരണാധികാരി ഷെയ്ഖ് മക്തൂമിന്റെ ഭാര്യ ഹയ രാജകുമാരി ലണ്ടനിലേയ്ക്ക് കടന്നതിന് പിന്നില്‍ ബ്രിട്ടീഷ് ബോഡിഗാര്‍ഡായ റസല്‍ ഫ്‌ലവേര്‍സുമായി അവിഹിതബന്ധമാണ് കാരണമെന്ന് റിപ്പോര്‍ട്ട്. ഇതിന് മുമ്പ് ദുബായ് ഭരണാധികാരിക്ക് ഒപ്പം ലോകം ചുറ്റിയപ്പോള്‍ ഒക്കെ കണ്ണ് വെട്ടിച്ച് പ്രിന്‍സസ് ഹയ ഈ ബോഡിഗാര്‍ഡിനൊപ്പം കിടക്ക പങ്കിട്ടിരുന്നുവെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. ഈ അവിഹിത ബന്ധം കൈയോടെ പിടികൂടിയപ്പോള്‍ അവര്‍ കുഞ്ഞുങ്ങളുമായി ഒളിച്ചോടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ലണ്ടന്‍ ഹൈക്കോടതിയില്‍ ഷെയ്ഖ് മക്തൂമില്‍ നിന്നും ഹായ ആവശ്യപ്പെടുന്നത് 40,000 കോടി രൂപയാണ്.നിലവില്‍ ഷെയ്ഖും ഹയയും തമ്മില്‍ നടക്കുന്ന ഡിവോഴ്‌സ് കേസില്‍ ഈ ബോഡിഗാര്‍ഡ് മുഖ്യ കഥാപാത്രമായി മാറിയിരിക്കുകയാണ്. ബ്രിട്ടന്‍ നാളിതുവരെ കണ്ട ഏറ്റവും വലിയ ഡിവോഴ്‌സ് ഹിയറിംഗുമാണിത്.മുന്‍ ഇന്‍ഫന്ററി സൈനികനായ ഫ്‌ലവേര്‍സിന് ഹയയുമായി അനുചിതമായ ബന്ധമുണ്ടായിരുന്നുവെന്നാണ് കോടതിയില്‍ ബോധിപ്പിക്കപ്പെട്ടിരിക്കുന്നത്.

ഫ്‌ലവേര്‍സ് കഴിഞ്ഞ വര്‍ഷമായിരുന്നു ഭാര്യയില്‍ നിന്നും വേര്‍പിരിഞ്ഞിരുന്നത്. എന്നാല്‍ തനിക്ക് ഹയയുമായുണ്ടെന്ന് ആരോപിക്കപ്പെടുന്ന അവിഹിത ബന്ധത്തെക്കുറിച്ച് യാതൊന്നും പ്രതികരിക്കാന്‍ ഇപ്പോള്‍ ഫ്‌ലവേര്‍സ് തയ്യാറാകുന്നില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹയയുമായി തനിക്കുള്ള അടുത്ത ബന്ധത്തെക്കുറിച്ച് പ്രചരിക്കുന്ന ആരോപണങ്ങളോട് ഒന്നും പറയാനില്ലെന്നാണ് ഫ്‌ലവേര്‍സ് പ്രതികരിച്ചിരിക്കുന്നത്.ന്യൂമാര്‍ക്കറ്റിലെ ഡല്‍ഹാം ഹാള്‍ സ്റ്റഡില്‍ ഹയയുടെ ക്ലോസ് പ്രൊട്ടക്ഷന്‍ ഓഫീസറായി കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്നതിനിടെ ഫ്‌ലവേര്‍സ് ഹയയുമായി വളരെ അടുത്തിരുന്നു.

ഇക്കാലത്തിനിടെ ലോകം ചുറ്റിയ ഹയക്കൊപ്പം എല്ലായിടത്തും ഫ്‌ലവേര്‍സ് കൂടെ പോവുകയും ചെയ്തിരുന്നു. ഈ അവസരത്തിലാണ് ഹയ ഫ്‌ലവേര്‍സുമായി നിരവധി തവണ രഹസ്യമായി കിടക്ക പങ്കിട്ടിരിക്കുന്നതെന്നാണ് ഇപ്പോള്‍ സൂചന ലഭിച്ചിരിക്കുന്നത്. ഈ ബന്ധം കാരണമാണ് ഹയ ദുബായില്‍ നിന്നും ലണ്ടനിലേക്ക് ഒളിച്ചോടിയെത്തി ഇവിടെ താമസിക്കുന്നതെന്നും നിലവില്‍ ലണ്ടന്‍ ഹൈക്കോടതിയില്‍ ഡിവോഴ്‌സ് ഹിയറിംഗിനായി കാത്തിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഷെയ്ഖില്‍ നിന്നും വേര്‍പിരിഞ്ഞ് ഫ്‌ലവേര്‍സിനൊപ്പം ജീവിക്കാന്‍ ഹയ പദ്ധതിയിടുന്നുവെന്നും സൂചനയുണ്ട്.

Top