ഓ ഐ സി സി ദമ്മാം റീജിണല്‍ കമ്മിറ്റി സംസ്ഥാന തലത്തില്‍ എല്ലാ ജില്ലയിലുമുള്ള കോണ്ഗ്രസ് നേതൃത്വം നല്‍കുന്ന മികച്ച ഗ്രാമ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് കള്‍ക്കും പ്രസിഡണ്ട് മാര്‍ക്കുമുള്ള ആലപ്പുഴ ജില്ലയിലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു .
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബബിത ജയന്‍ ആണ് മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് , തഴക്കര പഞ്ചായത്ത് പ്രസിഡണ്ട് കോശി എം കോശി ആണ് മികച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് . സര്‍ക്കാര്‍ ഫണ്ടുകളുടെ പരിപൂര്‍ണ്ണ വിനിയോഗവും ജനക്ഷേമ പദ്ദതികളുടെ ആവിഷ്ക്കാരവും നടത്തിപ്പും ആണ് ഇരുവരെയും അവാര്‍ഡിന് അര്‍ഹരാക്കിയത് ,
നിരവധി സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ബ്ലോക്ക് പഞ്ചായത്ത് ആണ് മുതുകുളം .പ്രധാന മന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത തദ്ദേശ ഭരണ സമിതി പ്രതിനിധി കളുടെ യോഗത്തില്‍ കേരളത്തില്‍ നിന്നും പങ്കെടുക്കുവാനും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വരാജ് ട്രോഫി അടക്കം നിരവധി അംഗീകാരങ്ങള്‍ മുതുകുളം ബ്ലോക്ക് പഞ്ചായത്തിനു നേടികൊടുക്കുവാനും ബബിത ജയന്‍ ടെ നേതൃത്വത്തിനു കഴിഞ്ഞിട്ടുണ്ട് ,
കേരളത്തില്‍ ആദ്യമായി പ്രസിഡണ്ട് ന്‍റെ ദുരിതാശ്വാസ ഫണ്ട് ഏര്‍പ്പെടുത്തുകയും , ജൈവ കൃഷി പ്രചാരണം ,കുടി വെള്ള-പാര്‍പ്പിട പദ്ധതികള്‍
അവശത അനുഭവിക്കുന നിരാലംബരായ പെന്‍ഷന്‍ പദ്ദതികള്‍ എന്നിവ വിജയകരമായി നടപ്പിലാക്കി യ മാതൃക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആണ് കോശി എം കോശി ,
കാഷ് അവാര്‍ഡും പ്രശസ്തി പത്രവും അടങ്ങിയ ഓ ഐ സി സി അവാര്‍ഡ് ഏഴാം തീയതി തഴക്കര നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും , ഓ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ടും റീജിണല്‍ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ മായ നിസ്സാര്‍ മാന്നാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഡി സി സി പ്രസിഡണ്ട് എ എ ഷുക്കൂര്‍, ഓ ഐ സി സി ചുമതയുള്ള കെ പി സി സി സെക്രെട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് ,
എന്നിവര്‍, ജില്ലയിലെ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കുമെന്ന് ഓ ഐ സി സി ആലപ്പുഴ ജില്ലാ പ്രസിഡണ്ട് സെയ്ഫുദീന്‍ കിച്ചിലു , ജനറല്‍ സെക്രെട്ടറി പോള്‍ പൗലോസ് എന്നിവര്‍ അറിയിച്ചു .
ഓ ഐ സി സി സംസ്ഥാന തല അവാര്‍ഡ് വിതരണത്തിന്റെ ഉത്ഘാടനം തിരുവനന്ത പുരം ജില്ലയിലെ പുളിമാട് ഗ്രാമ പഞ്ചായത്തിനു നല്‍കി കൊണ്ട് സാംസ്കാരിക-പ്രവാസി കാര്യ മന്ത്രി കെ സി ജോസഫ് നിര്‍വഹിച്ചു .