ലിമെറിക്ക് ബൈബിൾ കൺവെൻഷൻ ഫാ. ബിനോയ് കരിമരുതുങ്കൽ നയിക്കും.2024’ ഓഗസ്റ്റ് 6,17,18 ദിവസങ്ങളിൽ പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ

ലീമെറിക്ക് :സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ’ ഈ വർഷം ഓഗസ്റ്റ് 16,17,18 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക്, പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. അട്ടപ്പാടി PDM-ന്റെ നേതൃത്വത്തിൽ പ്രശസ്ത ധ്യാന ഗുരു റെവ. ഫാ. ബിനോയ് കരിമരുതുങ്കൽ PDM ആണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്.

വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രത്യേക ധ്യാനവും ലിമറിക്ക് ബൈബിൾ കൺവെൻഷൻ 2024-ന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. കൺവെൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.പ്രിൻസ് മാലിയിൽ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക്:

ഫാ.പ്രിൻസ് സക്കറിയ മാലിയിൽ: 0892070570

സിബി ജോണി അടപ്പൂർ: 0871418392

ബിനോയ് കാച്ചപ്പിള്ളി: 0874130749

Top