അയർലണ്ടിൽ സമ്മർ സമയക്രമം ആരംഭിക്കുന്നു;മാർച്ച് മാസത്തിലെ അവസാന ഞായറാഴ്ച മാർച്ച് 29 പുലർച്ചെ 1 മണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ ‘മുന്നോട്ട്’ പോകുന്നു.

ഡബ്ലിൻ: അയർലണ്ടിൽ സമ്മർ സമയക്രമം തുടങ്ങുന്നു. മാർച്ച് മാസത്തിലെ അവസാന ഞായറാഴ്ച ആയ മാർച്ച് 29 ന് പുലർച്ചെ 1 മണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ ‘മുന്നോട്ട്’ പോകുന്നു.അതായത് പുലർച്ചെ ഒരു മണി ആകുമ്പോൾ രണ്ട് മണിയായി ക്ലോക്കുകളിൽ മാറ്റം വരുത്തണം.

ഇന്നത്തെ രാത്രി 8 മണി സൂര്യാസ്തമയത്തോടെ അയർലണ്ടിൽ നീണ്ട സായാഹ്നങ്ങൾ ആരംഭിക്കുകയാണ് .അതായത് ഈ സമയ മാറ്റ രാത്രിയിൽ ക്ലോക്ക് മാറ്റത്തിൽ ഒരു മണിക്കൂർ ഉറക്കം കുറവായിരിക്കും .അതേപോലെ തന്നെ ഒക്ടോബർ മാസത്തിലെ അവസാന ഞായറാഴ്ച ആയ ഒക്ടോബർ 25 പുലർച്ചെ 2 മണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ ‘പിന്നോട്ട്’ പോകുന്നു. 1916-ൽ അയർലണ്ടിലാണ് ഈ ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top