ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖനും, വെക്‌സ് ഫോര്‍ഡ് എന്നീസ് കോര്‍ത്തി യിലെ ഹോളി ഗ്രെയ്ല്‍ റസ്റ്റോറന്റ് ഉടമയുമായ ബിജു വറവുങ്കലിന്റെ നിര്യാണത്തിന്റെ വേദന മാറും മുന്‍പേ മറ്റൊരു സങ്കടവാര്‍ത്ത ! അയര്‍ലണ്ട് മായോ മലയാളി ബേസില്‍ വര്‍ഗീസ് കുഴഞ്ഞു വീണ് മരിച്ചു.
പെരുമ്പാവൂര്‍ വേങ്ങൂര്‍ വക്കുവള്ളി സ്വദേശി ബേസില്‍ വര്‍ഗീസ് ആണ് മരണപ്പെട്ടത്. 39 വയസ്സായിരുന്നു. വീട്ടില്‍ കുഴഞ്ഞു വീണ ബേസിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാസില്‍ബാറിലാണ് ബേസിലും കുടുംബവും താമസിക്കുന്നത്. ഭാര്യ: കുക്കു ബേസില്‍. മകള്‍.സംസ്‌കാരം പിന്നീട്.
അതേസമയം കൗണ്ടി മീത്തിലെ വലിയ അപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ഗുരുതരമായ പരിക്കുകളോടെ ആശുപതിയിലാണ് . ടീനേജ് കുട്ടിയും അമ്മയുമാണ് ഗുരുതരമായ പരിക്കുകളോടെ ആശുപതിയില്‍ കഴിയുന്നത് .


