ലണ്ടന്‍: നേഴ്സ്സായ ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മലയാളി യുവാവിന് 27 മാസത്തെ ജയില്‍ ശിക്ഷ . 13 വർഷത്തോളം നഴ്‌സായ ഭാര്യയെ ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയാക്കിയ ബ്രിട്ടീഷ് മലയാളി ഭർത്താവിനെ കോടതി 27 മാസത്തെ തടവിന് ശിക്ഷിച്ചു. ഇയാൾ ആക്രമണം തടയാൻ വന്ന അയൽവാസിയായ സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. ഈസ്റ്റ്ബോണിലെ സൗത്ത് സ്ട്രീറ്റിൽ നിന്നുള്ള 40 കാരനായ പ്രിൻസ് ഫ്രാൻസിസ് ഒക്ടോബർ 10 വെള്ളിയാഴ്ച ഐൽ ഓഫ് വൈറ്റ് ക്രൗൺ കോടതിയാണ് ശിക്ഷിച്ചത്. ഇംഗ്ലീഷ് ചാനലിലുള്ള ബ്രിട്ടനിലെ ഒരു ദ്വീപാണ് ഐൽ ഓഫ് വൈറ്റ്.
വിവാഹബന്ധം വേർപിരിഞ്ഞ ഭാര്യയെ വീണ്ടും ബന്ധപ്പെട്ട് ഫ്രാൻസിസ് പലപ്പോഴും ആക്രമിക്കാനും അധിക്ഷേപിക്കാനും ശ്രമിക്കുകയായിരുന്നു. ഇയാൾ കുടുതലും മദ്യപിച്ചശേഷമാണ്, മുൻ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തിയിരുന്നത്. നാലാമത്തെ കുഞ്ഞ് ജനിച്ച് അധികം താമസിയാതെ, ഫ്രാൻസിസിനു ഭാര്യയിൽ സംശയവുമായി. ഇതോടെ ഇവർ തമ്മിലുള്ള ബന്ധം മോശമായി. വഴക്കിനിടെ ഇയാൾ ഭാര്യയുടെ ജനനേന്ദ്രിയത്തിൽ ചവിട്ടിയതിനെത്തുടർന്ന് അവർ ക്രൂരമായ പരിക്കിനും വേദനയ്ക്കും ഇരയായതായി പ്രോസിക്യൂഷൻ അഭിഭാഷകനായ നീൽ ട്രെഹാം കോടതിയെ അറിയിച്ചു.
വര്‍ഷങ്ങളായുള്ള പീഡനമാണ് മദ്യലഹരിയില്‍ ഭര്‍ത്താവായ പ്രിന്‍സ് ഫ്രാന്‍സിസ് നടത്തിയിരുന്നതെന്നു ഭാര്യ പോലീസില്‍ മൊഴി നല്‍കിയിരുന്നു. മദ്യപിച്ചെത്തി വീട്ടു സാധനങ്ങള്‍ തകര്‍ക്കുന്ന അക്രമിയായാണ് ഇയാള്‍ പെരുമാറിയിരുന്നത്. ഭാര്യയെയും കുഞ്ഞിനേയും കൊല്ലാന്‍ കാരണമാകും വിധമുള്ള ശാരീരിക അക്രമമാണ് ഇയാള്‍ നടത്തിയിരുന്നത് എന്നാണ് കോടതിയില്‍ എത്തിയ വിവരം. കുഞ്ഞിനെ ആക്രമിക്കുന്നത് കണ്ടു തടയാന്‍ എത്തിയ നാട്ടുകാരെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും കേസ് ഡയറി വ്യക്തമാക്കുന്നു.
കോടതി ശിക്ഷ വിധിച്ചതോടെ ബ്രിട്ടീഷ് വംശജര്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇയാളുടെ വിവരം വെളിപ്പെടുത്തിയ പ്രാദേശിക മാധ്യമ വാര്‍ത്ത പുറംലോകത്തെ അറിയിക്കാന്‍ തയ്യാറാകുന്നത്. ഇത്തരം പോസ്റ്റുകളില്‍ അതി രൂക്ഷ ഭാഷയിലാണ് നാട്ടുകാര്‍ ഇയാളുടെ പ്രവര്‍ത്തിയെ അപലപിക്കുന്നത്. ഇത്തരക്കാര്‍ മൂലമാണ് ബ്രിട്ടന്‍ അതിന്റെ പൊതു സ്വത്ത് ഇപ്പോള്‍ പാഴാക്കുന്നത് എന്നും ഇവരൊയൊക്കെ ജയില്‍ ഇട്ടു നന്നാക്കിയിട്ട് വല്ല കാര്യവുമുണ്ടോ എന്ന ചോദ്യം ഉയര്‍ത്തുന്നതും തദ്ദേശവാസികള്‍ തന്നെയാണ്. ഇയാളുടെ ഉപദ്രവത്തിനു വിധേയയായ സ്ത്രീയും സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തലുമായി എത്തിയതോടെ അവര്‍ക്ക് കയ്യടിക്കുകയാണ് നാട്ടുകാര്‍.
ഫ്രാൻസിസ് അവളുടെ കൈകൾ പിടിച്ചുവളച്ചും തിരിച്ചും പരിക്കേൽപ്പിക്കുകയും, അവളുടെ ശരീരത്തിൽ പലതവണ ചവിട്ടുകയും ചെയ്തു.എന്നാൽ അതിനുശേഷം അവൾ തന്നെ ആക്രമിച്ചുവെന്ന് പറഞ്ഞ് അയാൾ പോലീസിനെ വിളിച്ചു, പക്ഷേ, പോലീസ് എത്തിയപ്പോൾ അയാളുടെ വാദം തെറ്റാണെന്ന് തിരിച്ചറിഞ്ഞു. 13 വർഷത്തെ ദാമ്പത്യജീവിതത്തിൽ ഫ്രാൻസിസിൽ നിന്ന് താൻ അനുഭവിച്ച അക്രമത്തെയും ശാരീരിക മാനസിക പീഡനത്തെക്കുറിച്ചും ഉദ്യോഗസ്ഥരോട് പറയാൻ അദ്ദേഹത്തിന്റെ ഭാര്യ ആ അവസരം ഉപയോഗിച്ചു.കഴിഞ്ഞവർഷം ഡിസംബർ 8 ന്, ഫ്രാൻസിസ് മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തി പാത്രങ്ങൾ വലിച്ചെറിഞ്ഞു ഉടച്ചതിനെത്തുടർന്ന് ഭയന്ന് ഭാര്യയിൽ നിന്ന് പോലീസിന് ഒരു കോൾ ലഭിച്ചു.
അതിനുശേഷം അവൾ അവനെ വീട്ടിലേക്കു കടത്തിവിടാൻ വിസമ്മതിച്ചു. അതോടെ അയാൾ അയൽക്കാരുടെ വാതിലിലും മുട്ടിവിളിച്ച് അസഭ്യം പറയാൻ തുടങ്ങി.ഭാര്യയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച അയൽവാസികളിൽ ഒരുസ്ത്രീയുടെ കഴുത്തിൽപ്പിടിച്ച് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ഫ്രാൻസിസ് ഞെക്കിക്കൊണ്ടിരുന്നു. ഈ സ്ത്രീയുടെ പത്തു വയസ്സുള്ള മകളുടെ മുന്നിൽവച്ചായിരുന്നു ആക്രമണം.അവൾ ഭയത്തോടെ നോക്കിനിന്നു, അമ്മയുടെ കഴുത്തിലുള്ള പിടിവിടാൻ അലറിവിളിച്ചു, എന്നാൽ അയാൾ അവളുടെ തൊണ്ടയിൽ കൈകൾ ഞെക്കി മുറുക്കി… കുറ്റപത്രത്തിൽ പറയുന്നു.മകൾ അലറിക്കരയുകയും കൈപിടിച്ച് വലിക്കുകയും ചെയ്തതോടെ ഒടുവിൽ അയാൾ പിടിവിട്ടു, അതോടെ ആ സ്ത്രീ അവരുടെ വീട്ടിൽ കയറി കതകടച്ച് രക്ഷപ്പെടുകയായിരുന്നു.അതേസമയം ഫ്രാൻസിസിന്റെ അഭിഭാഷകൻ അയാളെ രക്ഷിക്കുന്നതിനായി ശക്തമായ വാദമുഖങ്ങൾ കോടതിയിൽ ഉയർത്തി.
പരാജയപ്പെട്ട ഒരു ബിസിനസ് സംരംഭത്തിൽ നിന്നും ദാമ്പത്യത്തിൽ നിന്നുമാണ് തന്റെ ക്ലയന്റിന്റെ മദ്യപാനവും പെരുമാറ്റവും ഉണ്ടായതെന്നും ഇത് അയാളുടെ മൂന്ന് കുട്ടികളെ ദ്വീപിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികളെ തടസ്സപ്പെടുത്തുക കൂടി ചെയ്തതോടെ ഫ്രാൻസിസ് കൂടുതൽ മാനസികമായി തകരുകയായിരുന്നു എന്നാണ് അഭിഭാഷകൻ നേറ്റ് ലാറ കോടതിയെ അറിയിച്ചത്.
നിലവിൽ ഫ്രാൻസിസിന്റെ നാട്ടിലുള്ള അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ, കുട്ടികളെ പരിപാലിക്കുന്നതിനായി ഇയാൾ ഉടൻ തന്നെ ഇന്ത്യയിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നുവെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.എന്നിരുന്നാലും, കോടതി ഫ്രാൻസിസിന് 27 മാസം തടവ് വിധിച്ചു, മുൻ ഭാര്യയെ കാണുന്നതിൽ നിന്നും ഭാര്യവീട് സന്ദർശിക്കുന്നതിൽ നിന്നും പത്ത് വർഷത്തെ വിലക്കും ഏർപ്പെടുത്തി.
ഫ്രാൻസിസിനെ ശിക്ഷിക്കുമ്പോൾ, ജഡ്ജി ഡേവിഡ് മെൽവിൽ, ഭാര്യയെ “ദ്രോഹിക്കുക, അപമാനിക്കുക, തരംതാഴ്ത്തുക” എന്ന ഉദ്ദേശ്യത്തോടെയാണ് അയാൾ പ്രവൃത്തികൾ ചെയ്തതെന്നും അയാൾ അവളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് വ്യക്തമായതായും പറഞ്ഞു.എന്നാൽ നാട്ടിലെ അയാളുടെ കുട്ടികളുടെയും അമ്മയുടെയും ഇപ്പോഴത്തെ ദയനീയ സ്ഥിതി പരിഗണിച്ചാണ് ശിക്ഷയിൽ ഇളവുവരുത്തുന്നതെന്നും കോടതി വ്യക്തമാക്കി. A MAN has been jailed for throttling a woman on the Isle of Wight and for subjecting his wife to years of “appalling” physical and mental abuse.Prince Francis, 40, of South Street, Eastbourne, appeared at the Isle of Wight Crown Court on Friday (October 10).


