തലശ്ശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്‌ ജോര്‍ജ്ജ് വലിയമറ്റം പിതാവ് അയര്‍ലണ്ട് സന്ദര്‍ശ്ശിക്കുന്നു

പ്രശസ്ത വാഗ്മിയും, തലശ്ശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പുമായ ജോര്‍ജ്ജ് വലിയമറ്റം പിതാവ് നവംബര്‍ 27 വെള്ളിയാഴ്ച്ച ഡബ്ളിനില്‍ എത്തുന്നു.
27 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തില്‍ വച്ച്‌
പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പരിശുദ്ധ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.ദിവ്യബലി മധ്യേ വലിയമറ്റം പിതാവ് സന്ദേശം നല്‍കും .ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലയിന്മാരായ .ഫാ .ആന്റണി ചീരംവേലില്‍ ,ഫാ . ജോസ് ഭരണിക്കുളങ്ങര എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും .
ദിവ്യബലിയില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാനും ,പിതാവിനെ നേരില്‍ കാണുന്നതിനുമായി എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളേയും നവംബര്‍ 27 വൈകുന്നേരം 7 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭ ചാപ്ലയിന്‍സ്‌ അറിയിച്ചു.

 

Top