മലയാളികളുടെ മനസ്സില്‍ ഒരു ‘മുത്ത്’ ആയി മാറിയ നായിക നീണ്ട 16 വര്ഷത്തെ ഇട വേളക്ക് ശേഷം പ്രവാസി ചാനലിന്റെ ക്യാമറക്ക് മുമ്പില്‍

അമരം എന്ന ഒറ്റ ചലച്ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഒരു ‘മുത്ത്’ ആയി മാറിയ തെലുങ്ക് നായിക നീണ്ട 16 വര്ഷത്തെ ഇട വേളക്ക് ശേഷം ക്യാമറക്ക് മുമ്പില്‍ എത്തുന്നു. മലയാള സിനിമയുടെ 90 കളില്‍ അഭിനയ മികവും ശാലീനതയും ഇഴ ചേര്ന്ന നായികാ സ്ഥാനം മാധവി എന്ന മാതുവിനെ തേടി എത്തിയത്. തമിഴ് കന്നട തെലുങ്ക് ചിത്രങ്ങളിലും ആ നാട്ട്യ പാടവം നിറഞ്ഞു നിന്നു. ഒരു ബാലതാരം ആയി സിനിമയില്‍ എത്തിയ മാധവി, ഏറെ ശ്രദ്ധിക്കപ്പെട്ടത് മലയാളത്തില്‍ തന്നെ.

logoമലയാളത്തിലെ മുന്‍നിര നായക്കന്‍മാര്‌ക്കൊപ്പം ചെറിയ കാലയളവില്‍ തന്നെ മാതു 50 ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചു. ഈ നടി ഇപ്പോള് എവിടെ? അവര്‍ എന്ത് ചെയ്യുന്നു തുടങ്ങിയ വിവരങ്ങളും അറിയാന്‍ മറക്കാതെ കാണുക…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2

മഴവില്‍ FM ഉം പ്രവാസി ചാനലും സംയുക്തമായി നിര്മിച്ച ‘ചമയങ്ങളില്ലാതെ’ എന്ന പരിപാടിയിലാണ് നീണ്ട ഇടവേളക്ക് ശേഷം മാതു പ്രേക്ഷകരുടെ മുന്‍പില്‍ എത്തുന്നത്. നവംബര്‍ 13 വെള്ളിയാഴ്ച ന്യൂ യോര്‍ക്ക് ടൈം രാത്രി 9:00 മണിക്കാണ് ഈ പരിപാടി പ്രവാസി ചാനല്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്നത്. മഴവില്‍ FM ഡയറക്ടര്‍മാരില്‍ ഒരാളായ ജോജോ കൊക്കാരക്കരയുമായി നടത്തിയ സൗഹൃദ സംഭാഷണം കാണാന്‍ മറക്കരുത്.

PRAVASI final 1പ്രവാസി ചാനലില്‍ നവംബര്‍ 13 നു ന്യൂ യോര്‍ക്ക് ടൈം 9 മണിക്ക്. ഇന്ത്യയില്‍ ഉള്ള പ്രേക്ഷകര്‍ക്ക് ശനിയാഴ്ച രാവിലെ 7.30 ന് ഇത് കാണാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 19083455983.

വാര്‍ത്ത തയ്യാറാക്കിയത് നിഷാന്ത് നായര്‍.

Top