സൗദിയിലേക്ക് നഴ്‌സ് ഇന്റര്‍വ്യൂ 17 മുതല്‍ 27 വരെ;സൗദി ആരോഗ്യമന്ത്രാലയം നേരിട്ട്‌ റിക്രൂട്ട്‌മെന്റ്‌ നടത്തുന്നു

കൊച്ചി : സൗദി ആരോഗ്യ മന്ത്രാലയം 17 മുതല്‍ 27 വരെ ഡല്‍ഹി, ഹൈദരാബാദ്‌, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ വെച്ച് നേഴ്​സുമാരുടെ ഇന്റര്‍വ്യൂ നടത്തുന്നു. ഇതിന്‌ സുപ്രീം കോടതി പ്രത്യേക അനുമതി നല്‍കിയിട്ടുണ്ടെന്ന്‌ സര്‍ക്കാര്‍ ഏജന്‍സികള്‍ അറിയിച്ചു.കഴിഞ്ഞമാസം ദുബായില്‍ കുവൈത്ത്‌ ആരോഗ്യമന്ത്രാലയം നേരിട്ട്‌ ഇന്റര്‍വ്യൂ നടത്തിയിരുന്നു. ഇതില്‍ 1200 ഉദ്യോഗാര്‍ഥികള്‍ ജോലിക്കു യോഗ്യത നേടി. ഇവരുടെ എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ അടക്കമുള്ള കാര്യങ്ങള്‍ക്ക്‌ സഹായം ആവശ്യപ്പെട്ട്‌ കുവൈത്ത്‌ ആരോഗ്യമന്ത്രാലയത്തില്‍നിന്നുള്ള പ്രതിനിധികള്‍ ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്ന്‌ അറിയിച്ചതായി നിലവില്‍ റിക്രൂട്ട്‌മെന്റ്‌ ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സികളെ കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ സൗദി ആരോഗ്യമന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ വിവരിച്ചിട്ടുണ്ട്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിലെ വിവരങ്ങള്‍ മനസിലാക്കി ഉദ്ദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ പ്ളാന്‍ ചെയ്യുക

കേരളത്തിലെ ഒഡെപെക്‌, നോര്‍ക്ക, ചെന്നൈയിലെ ഓവര്‍സീസ്‌ മാന്‍പവര്‍ കോര്‍പറേഷന്‍ തുടങ്ങിയ അംഗീകൃത ഏജന്‍സികള്‍ വഴി മാത്രമേ വിദേശത്തേക്ക്‌ നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്യാവൂ എന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.ഗള്‍ഫ്‌രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങള്‍ ഇന്ത്യയില്‍ നേരിട്ട്‌ റിക്രൂട്ട്‌മെന്റുകള്‍ നടത്താന്‍ തീരുമാനിച്ചതോടെ വിദേശ നഴ്‌സ്‌ റിക്രൂട്ട്‌മെന്റുകള്‍ സര്‍ക്കാര്‍ ഏജന്‍സി വഴി നിജപ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പാളുകയാണ്.എന്തായാലും ഈ തീരുമാനം പഠനം കഴിഞ്ഞ് വിദേശ സ്വപ്നവുമായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത തന്നെയാണ്.Nursing 2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദേശത്തെ തൊഴില്‍ദാതാക്കള്‍ ഇ-മൈഗ്രേഷന്‍വഴി മുന്‍കൂര്‍ രജിസ്‌റ്റര്‍ ചെയ്‌തുവേണം റിക്രൂട്ട്‌മെന്റ്‌ നടത്താന്‍. ഈ ഉത്തരവു മറികടന്നാണു സൗദി ആരോഗ്യമന്ത്രാലയം നേരിട്ട്‌ ഇന്ത്യയില്‍ വച്ചുതന്നെ റിക്രൂട്ട്‌മെന്റ്‌ നടത്തുന്നത്‌. സ്‌റ്റാഫ്‌ നഴ്‌സുമാരെ തെരഞ്ഞെടുക്കാനുള്ള സെലക്‌ഷന്‍ കമ്മിറ്റി ഈ മാസം 17 മുതല്‍ 27വരെ മൂന്ന്‌ പ്രധാന നഗരങ്ങളില്‍ എത്തുമെന്ന്‌ സൗദി എംബസി സര്‍ക്കാര്‍ ഏജന്‍സികളെ അറിയിച്ചു. 11 സ്വകാര്യ റിക്രൂട്ട്‌മെന്റ്‌ ഏജന്‍സികള്‍ക്ക്‌ പുറമേ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്കും നഴ്‌സുമാരെ എത്തിക്കാനുള്ള കത്തു ലഭിച്ചിട്ടുണ്ട്‌. സൗദി എംബസിയിലെ ഹെല്‍ത്ത്‌ എംപ്ലോയ്‌മെന്റ്‌ അറ്റാഷെ എഹിയ മൊഫാറ ഫൈഫിയാണ്‌ കത്ത്‌ അയച്ചിരിക്കുന്നത്‌. അതേസമയം വിദേശത്തേക്കുള്ള ഇന്ത്യക്കാരുടെ റിക്രൂട്ട്‌മെന്റിന്‌ ഇ-മൈഗ്രേറ്റ്‌ സംവിധാനം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നുള്ള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര വിദേശകാര്യ സെക്രട്ടറി എ.കെ. അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം യു.എ.ഇ അധികൃതരുമായി ഇന്നലെ ചര്‍ച്ച നടത്തി. യു.എ.ഇ. സംസ്‌കാരിക, യുവജനക്ഷേമ മന്ത്രി ഷെയ്‌ഖ്‌ നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാനുമായാണ്‌ ഇന്ത്യന്‍ പ്രതിനിധി സംഘം കൂടിക്കാഴ്‌ച നടത്തിയത്‌. തൊഴിലാളികളുടെ ക്ഷേമത്തിനായി സ്വീകരിച്ച നടപടികള്‍ യു.എ.ഇ തൊഴില്‍ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഇന്ത്യന്‍ സംഘത്തോടു വിശദീകരിച്ചു. ഇന്ത്യന്‍ സ്‌ഥാനപതി ടി.പി. സീതാറാം, വ്യവസായി എം.എ. യൂസഫലി എന്നിവരും ഇന്ത്യന്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.

Top