ഡബ്ലിൻ : അയർലണ്ടിലെ കലാ സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖനും,എഴുത്തുകാരനും Dr അംബേദ്കർ സാഹിത്യശ്രീ ദേശീയ അവാർഡ് നേതാവും ആയ ശ്രീ രാജു കുന്നക്കാടിന്റെ പ്രിയ മാതാവ് ശ്രീമതി അന്നമ്മ മാത്യു (93) നിര്യാതയായി.
ഡബ്ലിനിലെ സാമൂഹ്യ സാംസ്കാരിക വേദികളിലെ നിറസാന്നിധ്യം ആയ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളും, പ്രമുഖ സാമൂഹ്യപ്രവർത്തകനും ആയ രാജു കുന്നക്കാടിന്റെ മാതാവ് ആണ് അന്നമ്മ മാത്യു കുന്നക്കാട്ട് . ലൂക്കൻ സീറോ മലബാർ സഭ പിതൃവേദിയുടെ യൂണിറ്റ് പ്രസിഡന്റും റീജണൽ പിതൃവേദിയുടെ PRO യുമാണ് രാജു കുന്നക്കാട്ട് .
വേൾഡ് മലയാളി കൗൺസിൽ, പ്രവാസി കേരള കോൺഗ്രസ്, ലൂക്കൻ മലയാളി കമ്യൂണിറ്റി അയർലൻഡ് എന്നി പ്രമുഖ പ്രസ്ഥാനങ്ങളുടെ അമരക്കാരനായി പ്രവർത്തിക്കുന്ന ശ്രീ രാജു, ഈ വർഷം തന്നെ അദ്ദേഹത്തിന്റെ ഒരു രചനക്ക് പന്ത്രണ്ടിലധികം അവാർഡിന് അർഹനായിരുന്നു . പ്രായാധിക്യത്താൽ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്ന അദ്ദേഹത്തിന്റെ അമ്മ ഇന്ന് (10/01/26) ഉച്ചകഴിഞ്ഞ് ഒരുമണിക്കാണ് നിത്യതയിലേക്ക് യാത്രയായത്.
ശ്രീമതി ഏലിയാമ്മ ജോസഫ് (ലുക്കൻ,അയർലൻഡ് ), ശ്രീ രാജു കുന്നക്കാട്ട് (അയർലൻഡ്) , ലേറ്റ് ശ്ശ്രീ ജോയ് കുന്നക്കാട്ട് , ഫാദർ ടോമിച്ചൻ കുന്നക്കാട്ട്, വത്സമ്മ കുന്നക്കാട്ട് , റോയ്സ് കുന്നക്കാട്ട്, അനിൽ കുന്നക്കാട്ട്, സുനിൽ കുന്നക്കാട്ട് എന്നിവരാണ് മക്കൾ. മൃതസംസ്കാരത്തിന്റെ മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ആനിക്കാട് ഫൊറോനാ പള്ളിയിൽ.
അന്നമ്മ മാത്യു കുന്നക്കാട്ടിലിന്റെ നിര്യാണത്തിൽ രാജു കുന്നക്കാട്ടിന്റേയും മറ്റ് ബന്ധുക്കളുടെയും ദുഃഖത്തിൽ ഹെറാൾഡ് മീഡിയ കമ്മ്യൂണിക്കേഷൻ പങ്കുചേരുകയും പരേതയുടെ ആദ്മാവിന് നിത്യശാന്തി നേരുകയും ചെയുന്നു.





