ഐറീഷ് മലയാളികളെ സങ്കടക്കടലിലാക്കി മലയാളി നേഴ്‌സ് സോള്‍സണ്‍ സേവ്യര്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞു

ഡബ്ലിൻ :ഐറീഷ് മലയാളികലെ സങ്കടക്കടലിലാക്കി ചെറുപ്പക്കാരനായ നേഴ്സ് കോവിഡ് ബാധിച്ച് മരണമടഞ്ഞു. പെരിന്തല്‍മണ്ണ സ്വദേശി സോള്‍സണ്‍ സേവ്യര്‍ (34 )വിടപറഞ്ഞത് .കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് മരണം സംഭവായിച്ചത് .ഭാര്യയേയും കുഞ്ഞുമകളെയും തനിച്ചാക്കി സോള്‍സണ്‍ സേവ്യറിന്റെ മരണം അറിഞ്ഞ അയർലണ്ട് മലയാളികൾ ഞെട്ടിയിരിക്കയാണ് .

വെക്‌സ്‌ഫോര്ഡ് ജനറൽ ഹോസ്പിറ്റലിൽ ഞായർ വൈകിട്ടാണ് നിര്യാതനായത് .ഇന്നലെ മുതൽ വെന്റിലേറ്ററിലായിരുന്നു. ആറ് വർഷം മുൻപാണ് ഇവർ അയർലണ്ടിൽ എത്തുന്നത്. മുൻപ് ഡബ്ലിന്‍ താലയില്‍ ആയിരുന്നു സോള്‍സണ്‍ സേവ്യറും കുടുംബവും താമസിച്ചിരുന്നത് .രണ്ട് വര്‍ഷം മുമ്പാണ് വെക്‌സ്‌ഫോര്‍ഡിലെ ബെന്‍ക്‌ളോഡിയിലെത്തിയത്. സ്റ്റാഫ് നഴ്‌സായിരുന്ന സോള്‍സണ്‍ ഡബ്ലിനിലെ ഹാര്‍വേ നഴ്സിംഗ്ഹോമിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്.പിന്നീട് കൗണ്ടി വെക്സ്ഫോര്‍ഡിലെ ഗോറിയിലേയ്ക്ക് മാറുകയായിരുന്നു .ഭാര്യ ബിന്‍സി സോള്‍സണ്‍ ,മേനാച്ചേരി കുടുംബാംഗമാണ്.മൂന്ന് വയസുള്ള ശിമയോന്‍ സോള്‍സണ്‍ ഏക മകനാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോവിഡ് വൈറസ് ബാധിച്ചു വീട്ടിൽ ചികിത്സയിൽ ഇരിക്കെ ശനിയാഴ്ച്ച വൈകീട്ട് പെട്ടെന്ന് രക്തം ശർദിക്കുകയായിരുന്നു. ഉടൻ തന്നെ സോൾസനെ ആശുപത്രിൽ എത്തിച്ചു .പിന്നീട് ആരോഗ്യ നില വഷളാവുകയും ചെയ്‌തപ്പോൾ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിൽ ആയ സോൾസൺ തിരിച്ചുവരവിനുള്ള സാധ്യത ഇല്ല എന്ന് ബന്ധുക്കളെ ഇന്ന് വൈകീട്ടോടെ അറിയിക്കുകയും വെന്റിലേറ്ററിൽനിന്നും മാറ്റുകയും ആയിരുന്നു എന്നാണ് അറിയുന്നത്.ബിന്‍സിയും കോവിഡ് പോസിറ്റിവ് ആയിരുന്നു.ശവസംക്കാരം സംബന്ധിച്ച വിവരങ്ങൾ തീരുമാനിച്ചിട്ടില്ല.

Top