ഓഐസിസി അയര്‍ലന്‍ഡ്; ക്ലോഡിയ റെജിയെ ആദരിച്ചു

ഡബ്ലിന്‍: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വിദേശ മലയാളി സംഘടനയായ ഓഐസിസി അയര്‍ലന്‍ഡിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തിയുടെ ഭാഗമായി താലയില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ച് ജൂനിയര്‍ സെര്‍ട്ട് പരീക്ഷയില്‍ 11 വിഷയങ്ങള്‍ക്കു എ ഗ്രേഡ് നേടിയ ക്ലോഡിയ റെജിയെ ട്രോഫി നല്‍കി ആദരിച്ചു.oicc san
താലയിലുള്ള റെജി കുര്യന്റെയും സാലിയുടെയും മകളാണ് ക്ലോഡിയ റെജി. പ്രസിഡന്റ് എം.എം ലിങ്ക് വിസ്റ്റാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിയ്ക്കല്‍, ജോ.സെക്രട്ടറി റോണി കുരിശിങ്കല്‍പറമ്പില്‍, കൗണ്ടിപ്രസിഡന്റ് ജിനീഷ് ക്രംലിന്‍, ആന്റു വര്‍ഗീസ്, ജോണ്‍ പത്രോസ് എന്നിവര്‍ പ്രസംഗിച്ചു.

Top