അയർലണ്ടിൽ കോവിഡ് കേസുകൾ കൂടുന്നു !ഒരു മരണവും 85 പുതിയ കേസുകളും !

ഡബ്ലിൻ :അയർലണ്ടിൽ പുതിയ 85 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .അപകടകരമായ വളർച്ചയാണ് വീണ്ടും ഉണ്ടായിരിക്കുന്നത് .ദേശീയ പബ്ലിക് ഹെൽത്ത് എമർജൻസി ടീം പ്രകാരം സംസ്ഥാനത്ത് പുതിയ കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ ആശങ്കയുളവാക്കുന്ന വളർച്ച .ഇന്ന് പുതിയ 85 പേർക്ക് കോവിഡ് 19 പോസറ്റിവ് ആയി .ഒരു മരണവും റിപ്പോർട്ട് ചെയ്തു .മെയ് 22 ന് ശേഷം ഒരു ദിവസം ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്നാണ് . ഒരുമരണവും എൻ‌പി‌ഇ‌റ്റി ഇന്ന് വൈകുന്നേരം നടത്തിയ ബ്രീഫിംഗിൽ വെളിപ്പെടുത്തി .കോവിഡ് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 26,027 ആണ്. പകർച്ചവ്യാധി ആരംഭിച്ചതുമുതൽ രാജ്യത്ത് കോവിഡ് -19 ൽ നിന്നുള്ള മരണസംഖ്യ 1,763 യിരിക്കയാണ് .കേസുകൾ കൂടുന്നതിൽ വളരെ ആശങ്കയുണ്ട് എന്ന് ആക്ടിംഗ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റൊണാൻ ഗ്ലിൻ പറഞ്ഞു.

Top