സിംഗപ്പൂർ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനെയും കമലാ ഹാരിസിനെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ രംഗത്ത് .മത്സരത്തിൽ ഉള്ള റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപിനെയും, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസിനെയും കടുത്ത ഭാഷയിൽ ആണ് ഫ്രാൻസിസ് മാർപാപ്പ വിമർശിച്ചത് .
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കാത്തോലിക്ക വിഭാഗം വോട്ടർമാർ ആരെയാണ് തിരഞ്ഞെടുക്കേണ്ടത് എന്ന ചോദ്യത്തിനുളള മറുപടിയായാണ് ഫ്രാൻസിസ് മാർപാപ്പയുടെ പ്രതികരണം. ജീവിതത്തിന് എതിരായ രണ്ട് പേരാണ് സ്ഥാനാർഥികൾ. ആരാണോ തിന്മ കുറച്ച് ചെയ്തത് അവരെ തിരഞ്ഞെടുക്കുക എന്നാണ് മാർപാപ്പ പറഞ്ഞത്.
ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്താൻ നയം സ്വീകരിച്ചതിനാണ് ഡോണൾഡ് ട്രംപിനെ വിമർശിച്ചതെങ്കിൽ ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്റെ നിലപാടാണ് മാർപാപ്പയുടെ വിമർശനത്തിന് ഇടയാക്കിയത്. ഏഷ്യയിലുടനീളമുള്ള യാത്ര കഴിഞ്ഞ് സിംഗപ്പൂരിൽ നിന്ന് ജക്കാർത്തയിലേക്കുള്ള വിമാനയാത്രയിക്കിടെയാണ് മാർപാപ്പ മാധ്യമങ്ങളോട് സംസാരിച്ചത്.
കുടിയേറ്റക്കാരെ നാടുകടത്താൻ ശ്രമിക്കുക, അവരെ വളരാൻ അനുവദിക്കാതിരിക്കുക എന്നിവയെല്ലാം മഹാപാപമാണ്. ബൈബിളിലെ കാലഘട്ടം മുതൽ കുടിയേറ്റം ഒരു മൗലികാവകാശമാണ്. അനാഥനെയും വിധവയെയും അപരിചിതനെയും പരിപാലിക്കാൻ ജനത ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നു.