അയര്‍ലണ്ടിലെ ഏറ്റവും വലിയ നഴ്സിംഗ് ഹോം എന്ന പദവി ഓര്‍വല്‍ ഹെല്‍ത്ത് കെയറിന് സ്വന്തം

nursing

ഡബ്ലിന്‍: 180ഓളം പുതിയ ജോലി സാധ്യതകളുമായി ഹെല്‍ത്ത് കെയര്‍ വീണ്ടും തുറന്നു. അയര്‍ലണ്ടിലെ ഏറ്റവും വലിയ നഴ്സിംഗ് ഹോം എന്ന പദവി ഇനി ഓര്‍വല്‍ ഹെല്‍ത്ത് കെയറിന് സ്വന്തം. 180 ക്ലിനിക്കല്‍, സപ്പോര്‍ട്ട് സര്‍വീസ് ജോലികള്‍ക്ക് ക്ലിനിക്കില്‍ ഒഴിവുകളും സൃഷ്ട്ടിക്കപ്പെട്ടിട്ടുണ്ട്. മലയാളിയായ നഴ്സിംഗ് ഡയറക്റ്ററുടെ നേതൃത്വത്തില്‍ പുതിയ ചരിത്രം എഴുതുകയാണ് ഡബ്ലിനിലെ ഓര്‍വല്‍ ഹെല്‍ത്ത് കെയര്‍.sanjo -1

15 മില്ല്യണ്‍ യൂറോയുടെ നിക്ഷേപവുമായാണ് ഓര്‍വല്‍ ഹെല്‍ത്ത് കെയര്‍ റെസിഡന്‍ഷ്യല്‍ കെയര്‍ ഹോം വീണ്ടും തുറന്നത്. പുതുതായി 100 ബെഡ്ഡുകളും ചികിത്സാ സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ആധുനിക സജ്ജീകരണങ്ങളോടു കൂടിയാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഓര്‍വല്‍ ഹെല്‍ത്ത് കെയറിന്റെ സാരഥ്യത്തിലെത്തിയത് കാലടി സ്വദേശിനി ഡയാന റോസ് ആണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

nursing home

നഴ്സിംഗ് ഡയറക്റ്റര്‍ സ്ഥാനത്തോടൊപ്പം ഈ വമ്പന്‍ ഗ്രൂപ്പിന്റെ പേഴസണ്‍ ഇന്‍ ചാര്‍ജ് കൂടിയാണ് ഡയാന റോസ്. sanjoസാധാരണ സ്റ്റാഫ് നഴ്സായി ഓര്‍വല്‍ ഹെല്‍ത്ത് കെയറില്‍ പ്രവേശിച്ച ഡയനയ്ക്ക് അര്‍പ്പണബോധത്തോടെയുള്ള നിരന്തര പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് ഈ ഉന്നതപദവി നല്‍കിയതെന്ന് ആശുപത്രി മാനേജ് മെന്റ് വ്യക്തമാക്കുന്നു.അയര്‍ലണ്ടില്‍ എത്തിയ ശേഷം പഠനത്തെ ഉപേക്ഷിച്ചില്ലയെന്നതും ഡയനയ്ക്ക് തുണയായി.diana-sanjo

ഇതേ സ്ഥാപനത്തിലെ ജീവനക്കാരന്‍ കൂടിയായ സാന്‍ജോ മുളവരിക്കലിന്റെ ഭാര്യയാണ് ഡയന റോസ്.പ്രത്യേക സൗകര്യവുമായി അക്വയേര്‍ഡ് ബ്രെയ്ന്‍ ഇന്‍ജുറി യൂണിറ്റും ക്ലിനിക്കില്‍ ആരംഭിച്ചിട്ടുണ്ട്. ഡബ്ലിന്‍ സൗത്ത് കൗണ്ടിയില്‍ ഈ സേവനം വാഗ്ദാനം ചെയ്യുന്ന ആദ്യ ക്ലിനിക്കുമാണ് ഓര്‍വല്‍. എ.ബി.ഐ യൂണിറ്റിനൊപ്പം ന്യൂറോ റീഹാബിലിറ്റേഷന്‍ സ്പെഷ്യലൈസ്ഡ് ഫിസിയോതെറാപ്പി വിഭാഗവും പ്രവര്‍ത്തിക്കുന്നു.

nursing home 3

ഇനിമുതല്‍ ദി നാഷണല്‍ റീഹാബിലിറ്റേഷന്‍ ഹോസ്പിറ്റല്‍, റോയല്‍ ഹോസ്പിറ്റല്‍ ഡോണിബ്രൂക്ക് എന്നിവിടങ്ങളില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ടതോ, ചികിത്സയ്ക്കായി കാത്തു നില്‍ക്കുന്നതോ ആയ രോഗികളും ഓര്‍വല്‍ ക്ലിനിക്കിലേക്കാണ് മാറ്റപ്പെടുന്നത്.

Top