അയര്‍ലന്‍ഡില്‍ പുലിയിറങ്ങുന്നു: ആവേശത്തോടെ ആരാധകര്‍

ഡബ്ലിന്‍: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പുലി അയര്‍ലന്‍ഡിലുമെത്തുന്നു. ഇളയ ദളപതി ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ആരാധകര്‍ക്കിടയില്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ മൂവായിരത്തിലധികം തീയേറ്ററുകളിലാണ് പുലി റിലീസ് ചെയ്യ്തിരിക്കുന്നത് കേരളത്തില്‍ മാത്രം നൂറിലധികം തീയേറ്ററുകളാണ് ചിത്രത്തിനുള്ളത്.പുലി എത്തുന്നതോടെ മലയാളത്തിലെ പ്രധാന റിലീസുകള്‍ മാറ്റി വെച്ചിരിക്കുകയാണ്.

വിജയ്‌യുടെ 58 ആം ചിത്രം കൂടിയായ പുലിയെ വലിയ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ആരാധകര്‍. ചെന്നൈയിലെ പ്രധാന മള്‍ട്ടി പ്ലെക്‌സ് തീയേറ്ററുകളില്‍ മാത്രം 250 പ്രദര്‍ശനമാണ് നടക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രുതിഹാസനാണ് നായിക. ശ്രീദേവി,സുധീപ്,ഹന്‍സിക,പ്രഭു,വിജയകുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്. ദേവി ശ്രീ പ്രസാദാണ് സംഗീതം ഗ്രാഫിക്‌സ് സാങ്കേതിക വിദ്യയുടെ അടക്കം സഹായത്തോടെയാണ് ചിത്രം എത്തുന്നത്.

Top