തിരുവനന്തപുരം :സംസ്കാര സാഹിത്യവേദിയുടെ മികച്ച നാടകരചനക്കുള്ള അവാർഡ് രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ജനപ്രിയ നാടകമായ ഒലിവ് മരങ്ങൾ സാക്ഷി എന്ന നാടകമാണ് അവാർഡിന് അർഹമായത്. ഈ നാടകത്തിന്റെ രചനക്ക് ലഭിക്കുന്ന ഏഴാമത്തെ പുരസ്കാരമാണിത്.ഈ നാടകത്തിന്റെ സംവിധായകനും നടനുമായ ബെന്നി ആനിക്കാടിനും, മറ്റൊരു നടനായ മുൻ കാർട്ടൂൺ അക്കാഡമി ചെയർമാൻ പ്രസന്നൻ ആനിക്കാടിനും മുൻപ് അവാർഡ് ലഭിച്ചിരുന്നു.
ജൂലൈ 20 ന് തിരുവനന്തപുരം അച്യുത മേനോൻ സെന്ററിൽ വച്ചാണ് അവാർഡ് സമ്മാനിക്കുന്നത്.പ്രശസ്ത സാഹിത്യകാരൻമാരായ പള്ളിയറ ശ്രീധരൻ, പ്രൊഫ. ജി എൻ പണിക്കർ, ഡോ. സി ഉദയകല, ശ്രീകുമാർ മുഖത്തല എന്നിവർ ചടങ്ങിൽ പങ്കെടുക്കും.25000 രൂപയും, പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


