രാജ്യത്ത് റെന്റ് സപ്ലിമെന്റ് വാങ്ങുന്നത് 64000 പേരെന്നു റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍: രാജ്യത്താകെ 64,000 പേരാണ് നിലവില്‍ റെന്റ് സപ്ലിമെന്റ് വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ഡബ്ലിനിലാണ് ഏറ്റവും കൂടുതല്‍ പേര്‍ റെന്റ് സപ്ലിമെന്റ് വാങ്ങുന്നത്. 24333 പേര്‍. തൊട്ടടുത്ത സ്ഥാനത്ത് കോര്‍ക്കാണ്. ഇവിടെ 7,140 പേര്‍ റെന്റ് സപ്ലിമെന്റ് വാങ്ങുന്നുണ്ട്. 284 പേര്‍ റെന്റ് സപ്ലിമെന്റ് വാങ്ങുന്ന മോനഗനിലാണ് ഏറ്റവും കുറച്ചാളുകള്‍ റെന്റ് സപ്ലിമെന്റ് വാങ്ങുന്നത്. തൊട്ടടുത്ത് ലെയ്ട്രിം(338), കാവന്‍(389) കൗണ്ടികള്‍.
റെന്റ് സപ്ലിമെന്റ് നല്‍കുന്ന പദ്ധതിയ്ക്കായി ഈ വര്‍ഷം 298 മില്യണ്‍ യൂറോയാണ് ചെലവായതെന്ന് മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ ദ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഡെപ്യൂട്ടി കെവിന്‍ ഹംഫ്രി പറഞ്ഞു.

Top