ഡബ്ലിൻ :ഡബ്ലിനിൽ അന്തരിച്ച സിസിലി സെബാസ്റ്റ്യന്റെ (71) ഭൗതീകദേഹം ബുധനാഴ്ച പൊതുദര്‍ശനത്തിന് വെയ്ക്കും.ബുധനാഴ്ച വൈകുന്നേരം 4 മണി മുതൽ 9 മണി വരെ റോം മാസീസ് ആൻഡ് സൺസ് ഫ്യൂണറൽ ഹോം, യൂണിറ്റ് 6, ക്രാൻഫോർഡ് സെന്റർ, സ്റ്റില്ലർഗൻ റോഡ്, ഡബ്ലിൻ 4, D04 X446 എന്ന ഫ്യൂണറൽ ഹോമിലാണ് സിസിലി ചേച്ചിക്ക് അന്ത്യോപചാരം അർപ്പിക്കാനുള്ള അവസരം .
Reposing at Rom Masseys & Sons Funeral Home, Unit 6, Cranford Centre, Stillorgan Road, Dublin 4, D04 X446 at 4pm to 9pm on Wednesday 2nd of August. (ADDRESS )
ഐറീഷ് മലയാളികളുടെ പ്രിയപ്പെട്ട സിസിലി ചേച്ചിയാണ് പ്രവാസി മലയാളികളെ ദുഃഖത്തിലാഴ്ത്തി വിടപറഞ്ഞത് . അയർലന്റിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായിരുന്നു ഡബ്ലിൻ മലയാളികളുടെ പ്രിയപ്പെട്ട സിസിലി സെബാസ്റ്റ്യൻ കോര.ഡബ്ലിൻ സെന്റ് വിൻസന്റ്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മുൻ ക്ലിനിക്കൽ നേഴ്‌സ് മാനേജറായിരുന്നു.ഡബ്ലിൻ ബ്ലാക്ക് റോക്ക് സ്റ്റില്ലോർഗനിലെ കോര സി തോമസിന്റെ (തമ്പിച്ചായൻ ) ഭാര്യയാണ്.
അയർലന്റിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ മുൻ പന്തിയിൽ നിന്നിരുന്ന സിസിലി ചേച്ചി മലയാളികളെ പോലെ തന്നെ ഐറീഷുകാരുടേയും മറ്റു രാജ്യക്കാരുടെയും പ്രിയപ്പെട്ടവൾ ആയിരുന്നു സിസിലി ചേച്ചിയുടെ മരണം അറിഞ്ഞു രാവിലെ തന്നെ ഒരുപറ്റം ആളുകൾ ആശുപത്രിയിൽ എത്തി പൊട്ടിക്കരയുകയായിരുന്നു. കൂടെ ജോലി ചെയ്യുന്ന സമയത്ത് മിക്ക ദിവസങ്ങളിലും ബിരിയാണിയും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളും ഉണ്ടാക്കി കൊണ്ടുവന്നു തരുന്ന കാര്യം പറഞ്ഞുകൊണ്ട് ഫിലിപ്പിയൻസുകാരായ നേഴ്‌സുമാർ കെയറമാർ വിലപിക്കുകയായിരുന്നു .
ഐറിഷ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ ആദ്യ വൈസ് പ്രസിഡണ്ടും ആയിരുന്നു സിസിലി സെബാസ്റ്റ്യൻ.മക്കൾ : ടോണി (മെയ്നൂത്ത് ), ടീന ബെൽസ് .മരുമകൾ : ഡോ. അമ്പിളി ടോണി ( സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ ).മരുമകൻ -ബെൽസ് (കോട്ടയം )പേരക്കുട്ടികൾ : ഐറ, ആരോൺ, ഐഡൻ, ആര്യ,
ഡബ്ലിനിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന സിസിലി സെബാസ്റ്റ്യൻ കോര ചെമ്പകശേരിൽ ഐറിഷ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ ആദ്യ വൈസ് പ്രസിഡണ്ടും ആയിരുന്നു.
മൃതസംസ്ക്കാരം പിന്നീട് കേരളത്തിലെ സെന്റ് പീറ്റേഴ്‌സ് മാർത്തോമാ പള്ളിയിയിൽ നടക്കും. .മൃതസംസ്കാരത്തിന്റെ മറ്റു വിവരങ്ങൾ പിന്നീട്.