വ്യാജവാര്‍ത്ത മറുനാടന്‍മലയാളിക്കെതിരെ കോടതി: ഉപദ്രവകാരികളായ ക്രിമിനലുകള്‍ക്ക് എതിരെ മാത്രം പുറപ്പെടുവിക്കുന്ന നിരോധനാജ്ഞ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ; ബ്രിട്ടനില്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസിലും പ്രതി

ലണ്ടന്‍: വ്യാജവാര്‍ത്ത നല്‍ിയ കേസില്‍ ലണ്ടന്‍ കോടതിശിക്ഷിച്ച മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി ഉത്തരവ് നിലവില്‍ വന്നു. അഡ്വ മാനുവല്‍ സുഭാഷ് ജോര്‍ജ്ജ് നല്‍കിയ ഹര്‍ജിയില്‍ ഷാജനെതിരെയുണ്ടായ വിധി തെറ്റായ് വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.

ഇതനുസരിച്ച് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ അഡ്വ. സുഭാഷിനെതിരെയോ അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ക്കോ ബിസിനസ്സുകള്‍ക്കോ അദ്ദേഹത്തിന്റെ ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കോ ബീവണ്‍ മെംബേര്‍സിനെതിരെയോ എതിരെയോ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിന് കോടതി നിരോധനം ഏര്‍പ്പെടുത്തി. നിരോധന ഉത്തവ് പ്രതിഭാഗം അഭിഭാഷകന്‍ കൈപ്പറ്റിയതോടെ ഇത് സംബന്ധിച്ച് മറുനാടന്‍ മലയാളിയില്‍ വന്ന വാര്‍ത്ത പിന്‍വലിച്ചു. കോടതി വിധിയെ ധിക്കരിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച സംഭവം ഗൗരവമായാണ് കോടതി കാണുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാജ വാര്‍ത്ത നല്‍കി സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കാട്ടി അഡ്വ സുഭാഷ് നല്‍കിയ കേസില്‍ നേരത്തെ പിഴയടക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് നിരോധന ഉത്തരവും ഇറങ്ങിയത്. തെറ്റായ വാര്‍ത്ത പിന്‍വലിച്ചെങ്കിലും ഇതിന്റെ പേരിലും യുകെ പോലീസ് കേസെടുത്തിട്ടുണ്ട്. അഞ്ച് വര്‍ഷം വര്‍ഷം വരെ തടവ് ശിക്ഷയും കോടികള്‍ നഷ്ടപരിഹാരം നല്‍കേണ്ട കേസുകളാണ് ഷാജനെതിരെ എടുത്തിട്ടുള്ളത്.

പ്രമുഖ കായിക താരം ഒളിബ്യന്‍ ബോബി അലോഷ്യസ് ട്രെയിനിംഗിനായി യുകെയിലെത്തിയപ്പോഴാണ് ഭാര്‍ത്താവായ ഷാജനും ഇവിടെയെത്തുന്നത്. ഇതിനിടയില്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റും ഇയാള്‍ നടത്തിയിരുന്നു. ഇതിനെതിരെയും നിരവധി പരാതികളാണ് ഉയര്‍ന്നിരുന്നത്. പിന്നീട യുകെയിലെ പ്രമുഖ മലയാളികളെ ഭീഷണിപ്പെടുത്തി കോടികള്‍ സമ്പാദിച്ചതായാണ് മലയാളികള്‍ ആരോപിക്കുന്നത്. കേരളത്തില്‍ മാത്രം മറുനാടന്‍ മലയാളി എഡിറ്റര്‍ക്കെതിരെ 30 ഓളം കേസുകള്‍ നിലവിലുളുണ്ട് പല കേസിലും ജാമ്യത്തിലാണ്.പ്രമുഖ ഐഎഎസ് ദമ്പതികള്‍ക്കെതിരെ വ്യാജ വാര്‍ത്തയെഴുതിയ കേസുള്‍പ്പെടെ പലതും കോടതിയുടെ പരിഗണനയിലുമാണ്.

pha

Top