ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ‘അഭിഷേകാഗ്നി’ Residential Retreat ന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ഡബ്ലിൻ :പ്രശസ്ത വചന പ്രഘോഷകനും Anointing Fire Catholic Ministries (AFCM) ന്റെ സ്ഥാപക ഡയറക്ടറുമായ ഫാദർ സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ‘അഭിഷേകാഗ്നി’ താമസിച്ചുള്ള ധ്യാനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അയർലണ്ടിൽ കൗണ്ടി ക്ലയറിലുള്ള St. Flannans College ൽ വച്ചു നടത്തപ്പെടുന്ന മലയാളത്തിലുള്ള ധ്യാനം ഫെബ്രുവരി 12 ഞായർ 04.00PM ന് ആരംഭിച്ച് 15 ബുധൻ 04.00PM ന് സമാപിക്കും.

ബഹുമാനപെട്ട സേവ്യർ ഖാൻ വട്ടായിലച്ചനോടൊപ്പം ലോകസുവിശേഷവൽകരണത്തിന്റെ ഭാഗമായി ദൈവരാജ്യശുശ്രൂഷ ചെയ്യുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കുമായി ക്രമീകരിച്ചിരിക്കുന്ന ധ്യാനത്തിന് ഇനി ഏതാനും സീറ്റുകൾ കൂടി ബാക്കിയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിന്മ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ തിരുസഭയെ ശക്തിപ്പെടുത്തുന്നതിനും, വിശ്വാസത്തിൽനിന്നും അകന്നുപോകുന്ന ദേശങ്ങളെയും ജനതകളെയും വിശ്വാസത്തിൽ തിരിച്ചുകൊണ്ടുവരുന്നതിനും, ദൈവരാജ്യത്തിന്റെ പുതിയ ശുശ്രൂഷകൾ പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങൾ ഉപയോഗിച്ച് നിർവഹിക്കുന്നതിനുമായി വിശ്വാസ സമൂഹത്തെയും ദൈവരാജ്യ ശുശ്രൂഷകരേയും ഒരുക്കുന്ന അഭിഷേകാഗ്നി ധ്യാനത്തിലേയ്ക്ക് ഏവരെയും യേശു നാമത്തിൽ ക്ഷണിക്കുന്നു.

കുട്ടികൾക്ക് വേണ്ടി പ്രത്യേക സെഷൻ ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
0877740812 ,0873224818

ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിൽ നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളും പ്രധാന വാര്‍ത്തകളും, വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുകhttps://chat.whatsapp.com/BWhR8MIlMVH34U29ew6poq

Top