റിയാദ്: റിയാദിലേക്ക് പോകുന്നവരുടെയും താമസിക്കുന്നവരുടെയും ശ്രദ്ധയ്ക്ക്. വലിയ ലെഗേജുകള്‍ നിങ്ങള്‍ക്ക് കൊണ്ടു പോകാന്‍ സാധിക്കില്ല. റിയാദ് കിങ് ഖലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കു വലിയ ലഗേജുകള്‍ കൊണ്ടു പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
32 ഇഞ്ചിനു മുകളിലുള്ള ടെലിവിഷന്‍ സെറ്റുകള്‍ക്കു വിലക്കു ബാധകമാണ്. എയര്‍പ്പോര്‍ട്ട് അതോറിറ്റിയുടെതാണു പുതിയ തീരുമാനം. വിമാനത്താവളത്തിലെ ലഗേജ് കൗണ്ടര്‍ നവീകരിച്ചതിനു ശേഷമാണു പുതിയ സംവിധാനം നിലവില്‍ വന്നത്. നവീകരണ പ്രവര്‍ത്തങ്ങള്‍ക്കു ശേഷം ലഗേജ് കൊണ്ടു പോകുന്ന ബെല്‍റ്റിന്റെ വീതി കുറച്ചതാണു വലിയ ലഗേജുകളും 32 ഇഞ്ചില്‍ കൂടുതലുള്ള ടെലിവിഷന്‍ സെറ്റുകളും കൊണ്ടു പോകുന്നതിനു തടസമായത്.
32 ഇഞ്ചില്‍ കുറവുള്ള ടെലിവിഷന്‍ സെറ്റുകള്‍ യഥാര്‍ഥ പായ്ക്കോടു കൂടി മാത്രമെ കൊണ്ടു പോകാന്‍ അനുവധിക്കുകയുള്ളു. പുതിയ നിബന്ധനകളിയാതെ എത്തുന്ന യാത്രക്കാര്‍ ലഗേജുകളുമായി എയര്‍പ്പോര്‍ട്ടില്‍ എത്തി പ്രയാസം നേരിടുന്നുണ്ട്. എന്നാല്‍ ജിദ്ദ, ദമ്മാം വിമാനത്താവളങ്ങളില്‍ ലഗേജ് നിബന്ധനകള്‍ ബാധകമല്ല. കയറു കൊണ്ടു കെട്ടി ലഗേജ് കൊണ്ടു പോകുന്നതിനു സൗദിയിലെ എല്ലാ വിമാനത്താവളങ്ങളിലും വിലക്കുണ്ട്.