
ഡബ്ലിൻ :പുതുവർഷത്തിൽ അയർലണ്ട് മലയാളികളെ തീരാത്ത ദു:ഖത്തിലാഴ്ത്തി ദേവസ്യ പടനിലം ചെറിയാൻ എന്ന സാജൻ (49) നിര്യാതനായി. അർബുദരോഗബാധയെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. ചങ്ങനാശ്ശേരി ചെത്തിപ്പുഴയിൽ നിന്നും അയർലണ്ടിലേക്ക് കുടിയേറി കാവനിൽ സ്ഥിര താമസമാക്കിയ ആളാണ് സാജൻ . 03/01/2025 വെള്ളിയാഴ്ച്ച വെളുപ്പിന് കാവൻ ജനറൽ ആശുപത്രിയിൽ ആണ് മരണം .കാവനിലെ കാരൻ ജനറൽ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു സാജൻ . സ്മിത രാജുവാണ് ഭാര്യ മകൻ സിറോൺ.
സാജൻ കോർക്കിൽ നിന്നും നാലു വർഷങ്ങൾക്ക് മുൻപാണ് കാവനിലേക്ക് താമസം മാറിയത്. സാജൻ കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു.അയർലണ്ടിലെ ചാരിറ്റി സംരംഭമായ ഷെയറിങ്ങ് കെയര്‍ന്‍റെ സ്ഥാപകാംഗവും ആദ്യത്തെ സെക്രട്ടറിയുമായിരുന്നു.
കോർക്കിലെ മലയാളി കത്തോലിക്ക സമൂഹത്തിൻ്റെ പ്രഥമ സെക്രട്ടറിയായും സെന്റ് ജോസഫ് സണ്‍ഡേ സ്കൂളിന്റെ ആദ്യ സെക്രട്ടറി, കാറ്റിക്കിസം പ്രധാനാധ്യാപകന്‍ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.പിതാവ് ചെത്തിപ്പുഴ ചെറിയാൻ പടനിലം ദേവസ്യ. മാതാവ് പരേതയായ മേരിക്കുട്ടി ചെറിയാൻ. സൈജു (യുകെ), സനുമോള്‍ (ആസ്ട്രേലിയ) എന്നിവര്‍ സഹോദരങ്ങളാണ്. മൃതസംസ്കാരം അയർലണ്ടിൽ വച്ച് നടത്തുന്നതിനാണ് കുടുംബക്കാരുടെ തീരുമാനം.