ഡബ്ലിൻ : യേശുക്രിസ്തുവിനെ തൂക്കി വിറ്റ് തട്ടിപ്പ് നടത്തുന്ന സജിത്ത് ജോസഫിൻ വിലക്ക് .ഈ തട്ടിപ്പുകാരനെ അയർലണ്ടിൽ എത്തിച്ച് വിശ്വാസികളെ കബളിപ്പിക്കാൻ മുന്നിൽ നിന്ന ജോസ് ലോനപ്പൻ പള്ളിപ്പാടനും ആൻ്റോക്കും കനത്ത പ്രഹരം .സജിത്ത് ജോസഫ് നടത്തുന്ന വിശ്വാസ പ്രഘോഷണം വെറും തട്ടിപ്പാണെന്ന് കത്തോലിക്കാ സഭ തിരിച്ചറിഞ്ഞു. സജിത് ജോസഫ് പഠിപ്പിക്കുന്നത് പാഷാണമാണെന്ന് സഭയുടെ നേതൃത്വത്തിന് തിരിച്ചറിവ് .
സജിത് ജോസഫിൻ വിലക്കേർപ്പെടുത്തിക്കൊണ്ട് വിൻസെൻഷ്യൻ സഭയുടെ ഉത്തരവ് ഇറക്കി. മുൻപ് അയർലണ്ട് സീറോ മലബാർ സഭ സജിത്തിൻ്റെ തട്ടിപ്പുകൾ ദൈവ ഭാവമായി മാറിയ ജോസ് പള്ളിപ്പാടനും ആൻ്റോയും കൂടി സജിത്തിനെ അയർലണ്ടിൽ എത്തിച്ചത്.ജോസ് പള്ളിപ്പാടനും അനുയായികളും കൈവെപ്പ് പ്രാർത്ഥനക്കാരാണ് .അത്ഭുത വരം ജോസ് പള്ളിപ്പാടനുണ്ട് എന്ന് സ്വയം പാടി പ്രചരിപ്പിക്കുന്നത് ഇവർ തന്നെ സൃഷ്ടിച്ച ഗ്രൂപ്പുകളിലൂടെയാണ് .പള്ളിപ്പാടനെ പാടി നടക്കുന്നത് മുഖ്യൻ വേദപാഠ അധ്യാപകനും ഡീക്കൻ പഠിതാവും കൂട്ടരാണ് . ഇവരുടെ അട്ടഹാസ കൈവെപ്പ് പ്രാർത്ഥനകൾ മൂലം സഹികെട്ട് അയൽക്കാരായ ഐറീഷുകാർ പരാതികളും ഉയർന്നിട്ടുണ്ട് .
അയര്‍ലണ്ടില്‍ സജിത്തിനെ എത്തിച്ചപ്പോള്‍ അശുദ്ധാരൂപികളെ ബന്ധിച്ച് പിടിച്ച് കെട്ടുന്ന ടെക്കലിസ നാടകത്തിനു റിഹേഴ്‌സല്‍ നടത്തിയത് പള്ളിപ്പാടനും കൂട്ടരും, ഐറീഷ് പള്ളിയിലെ കപ്യാരും അവരുടെ
ചാർച്ചക്കാരായ ഭാര്യമാരും .സജിത്ത് ജോസഫ് തലയിൽ ‘കൈ വെക്കുന്ന ഉടൻ’ വീഴുന്ന നാടകത്തിൽ പ്രമുഖനായ പള്ളിപ്പാടൻ ജോസിൻ്റെ പ്രത്യേക ക്ഷണത്തിൽ എത്തിയ കമ്മറ്റിക്കാരും അവരുടെ ഭാര്യമാരും ആയിരുന്നു.
Watch Video : https://www.youtube.com/watch?v=i5KNKnMO1xg&t=348s
വീഴുന്നവരെ പിടിക്കാനായി ഒരുപറ്റം ആളുകൾക്ക് നിൽക്കാമായിരുന്നു .പ്രധാന അദ്ധ്യാപകൻ്റെ ഭാര്യ ഉൾപ്പെടെയുള്ള പാരിഷ് കമ്മറ്റി സെക്രട്ടറിമാർ അടക്കം പിശാച് ബാധിതർ .പ്രമുഖ പ്രാർത്ഥനക്കാരിൽ നിന്നും അശുദ്ധരൂപികളിൽനിന്നും അറ്റഹസിച്ച് പുറത്തുപോകുമ്പോൾ പിശാചുക്കളെ ശരീരത്തിൽ നടത്തിയവർ ബോധം കേട്ട് വീഴുന്ന വലിയ സീനുകൾ ലൈവായി കൊടുത്ത സോഷ്യൽ മീഡിയ വീഡിയകളും ക്ലിപ്പുകളും കണ്ടത് ആയിരങ്ങൾ ആണ് .ഇത്തരം തട്ടിപ്പ് നാടകത്തിലൂടെ യൂറോപ്പ് സംഘാടകർ പിരിച്ചു.
സജിത് ജോസഫ് പഠിപ്പിക്കുന്നത് പാഷാണമാണെന്ന് വിൻസെൻഷ്യൻ സഭ സമൂഹം പറയുന്നത്. ഈ തിരിച്ചറിവിൽ സജിത് ജോസഫിൻ വിലക്കേർപ്പെടുത്തി സഭ ഉത്തരവിട്ടിരിക്കുകയാണ്. സജിത് ജോസഫിനെ അടുപ്പിക്കരുത് എന്നുപറഞ്ഞാണ് ഉത്തരവ്. മേരിമാത പ്രോവിൻസിലെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയ ഫാദർ അലക്സ് ചാലങ്ങാടി വിസി ആണ് സജിത്തിനെ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്. ഉടനടി സജിത് ജോസഫിൻ വിലക്കേർപ്പെടുത്തിയിരിക്കുന്നത് എന്നാണ് ഉത്തരവിൽ പറയുന്നത്.വിൻസെൻഷ്യൻ സഭാസമൂഹമാണ്, മുരിങ്ങൂർ ധ്യാന കേന്ദ്രവും, ഗുഡ്‌നസ് ടിവിയും നടത്തുന്നത്.
വിൻസെൻഷ്യൻ സഭാസമൂഹത്തിൽ ഏതെങ്കിലും തരത്തിൽ സുവിശേഷം പ്രചരിപ്പിക്കാനോ, പഠിപ്പിക്കാനോ സജിത് ജോസഫിൻ അനുവദിക്കില്ല എന്ന തരത്തിൽ ആണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത് . സെപ്റ്റംബർ 19 മുതൽ 25 വരെ നടന്ന യോഗങ്ങളിൽ സഹകരിക്കരുത് എന്നാണ് നിർദ്ദേശം . ദൈവശാസ്ത്രപരമായ തർക്ക വിഷയത്തിലാണ് സജിത്തിന് വിലക്കെങ്കിലും അദ്ദേഹം ഒരു അദ്ഭുത രോഗശാന്തി തട്ടിപ്പുകാരനാണ്.
യേശുക്രിസ്തുവിനെ തൂക്കി വിട്ടു തട്ടിപ്പ് നടത്തുന്ന സജിത്തിനെ സജിത്തിനും ഭാര്യ രേഷ്മയ്ക്കും അത്ഭുത രോഗശാന്തി ഉണ്ടെന്ന് പറഞ്ഞ് പാവപ്പെട്ട മനുഷ്യരെ കബളിപ്പിച്ച് പണമുണ്ടാക്കുന്നത് . യേശുക്രിസ്തുവിനെ വിറ്റുകിട്ടുന്ന കാശ് കൊണ്ട്, നാടുനീളെ സ്വത്തുക്കൾ. റിസോർട്ടുകളും ഹോട്ടലുകളും അടക്കം ധാരാളം സ്വത്തുക്കൾ
കണ്ണൂരുകാരനായ പാസ്റ്റർ സജിത് ജോസഫ് ജനിച്ചുവളർന്ന പെന്തകോസ്ത് സഭ ഉപേക്ഷിച്ച് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയായിരുന്നു. പിന്നീട് കരിസ്മാറ്റിക് പ്രസ്ഥാനത്തിൻ്റെ ഭാഗമായ അദ്ദേഹം ഒട്ടുമിക്ക രൂപതകളിലെ പള്ളികളിലെ ധ്യാനഗുരു ആയി മാറുകയും ചെയ്തു. സ്വന്തം നാടക സംഘത്തെ വെച്ചും നിരാലംബരായ രോഗികൾക്ക് ഇല്ലാത്ത പ്രതീക്ഷ നൽകി സജിത് പാസ്‌റ്റർ തട്ടിപ്പുകൾ നടത്തുന്നു. ഭേദമാകാത്ത രോഗം യേശുവിൻ്റെ കാരുണ്യം കൊണ്ട് ഭേദമായെന്ന് അവകാശപ്പെട്ടത് കൊണ്ടാണ് സജിത്ത് ജോസഫ് രംഗത്തുവന്നത്.
ചങ്ങനാശേരിയിൽ വലിയ അറബി ഭക്ഷണശാല ഉണ്ടാക്കിയതും, ഇടുക്കിയിലെ പരുന്തുംപാറയിൽ, അനധികൃതമായി ഭൂമി കയ്യേറി റിസോർട്ടുകൾ സ്ഥാപിച്ചതും, ഭൂമി കയ്യേറ്റം മറയ്ക്കാൻ വിശ്വാസികളെ പറ്റിക്കാൻ ശ്രമിച്ചതുമൊക്കെ വാർത്തകളും കേസുകളും ആയിരുന്നു .യേശുക്രിസ്തുവിനെ യഥാർത്ഥത്തിൽ പ്രഘോഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സ്വത്തുമോഹം മാറ്റി വച്ച് പൂർണമായി സൗജന്യമായി ചെയ്യുകയാണ് വേണ്ടത്.
സജിത് ജോസഫിന് സ്ഥാനം കൊടുത്തതും ഇടം കൊടുത്തതും, നാടുനീളെ നടന്ന് ധ്യാനിപ്പിക്കാൻ അവസരം കൊടുത്തതും മുരിങ്ങൂരിലെ ഡിവൈൻ ധ്യാനകേന്ദ്രമായിരുന്നു. കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തേതുമായ ധ്യാനകേന്ദ്രം, കരിസ്മാറ്റിക് ധ്യാനകേന്ദ്രമാണ്. പേര് പേര് പോട്ടയിൽ ധ്യാനിക്കാൻ എത്തുന്നത്. ഇവിടുത്തെ മുഖ്യപ്രഭാഷകൻ എന്ന നിലയിലാണ് മറ്റിടങ്ങളിലേക്ക് തൻ്റെ സുവിശേഷ തട്ടിപ്പ് വ്യാപിപ്പിച്ചത്.
ഒന്നുമില്ലായ്‌മയിൽ നിന്നുമാണ് കോടികൾ സമ്പാദ്യമുള്ള രോഗശാന്തി ശുശ്രൂഷ കച്ചവടക്കാരനായി സജിത്ത് പാസ്റ്റർ മാറിയത്. ഈ നിലയിലേക്ക് പണം സമ്പാദിച്ചതിൽ ഇദ്ദേഹം കരുക്കളാക്കിയത് സാധുക്കളായ നിരവധി പേരെയാണ്. സജിത്തിൻ്റെ പിതാവ് ജോസഫ് ഒറ്റത്തെ എന്ന കൊച്ചു ഗ്രാമത്തിൽ 1980- 90 കാലഘട്ടത്തിൽ തയ്യൽ ജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. സജിത്തിനെ കൂടാതെ അജിത് എന്നൊരു പുത്രനും ഇദ്ദേഹത്തിനുണ്ടായിരുന്നു. 1990-ൽ ഇവർ കത്തോലിക്കാ സഭ വിട്ട് പെന്തക്കോസ്ത് സഭയിൽ ചേക്കേറി . പെന്തക്കോസ്ത് സഭയിലെ അംഗങ്ങളുടെ എണ്ണം വളരെ കുറവായതിനാൽ 1990 – മറ്റ് സഭകളിൽ നിന്നും വിദേശപണം മുടക്കി ആളുകളെ പെന്തക്കോസ്ത് സഭയിൽ ചേർത്തിരുന്നു.
ദരിദ്ര്യാവസ്ഥയിലുള്ള പലരും അന്ന് പണം വാങ്ങി കത്തോലിക്കാ സഭവിട്ട് പെന്തകോസ്ത് സഭയിൽ ചേർന്നു. അങ്ങനെയാണ് സജിത് ജോസഫിൻ്റെ കുടുംബവും പെന്തക്കോസ്ത് സഭയിലെത്തുന്നത്. അന്ന് പെന്തകോസ്‌ത് സഭയിൽ പാസ്‌റ്റർമാർ കുറവായിരുന്നതിനാൽ പലരെയും നേരിട്ട് പാസ്‌റ്റർമാരായി നിയമിച്ചു. കത്തോലിക്കാ സഭയിൽ ഒരു വൈദികനാകണമെങ്കിൽ 12 വർഷത്തെ സെമിനാരി പഠനമെങ്കിലും ചുരുങ്ങിയത് ആവശ്യമാണ് ‘രണ്ട് മൂന്ന് ദിവസം കൊണ്ട് സജിത്തിൻ്റെ പിതാവ് പാസ്തരായത്.
പാസ്തറായി ഉദ്യോഗം കിട്ടിയ സജിത്തിൻ്റെ പിതാവ് കവല പ്രസംഗങ്ങൾക്കായി മലയിറങ്ങി തുടങ്ങി. അങ്ങനെ തയ്യലിനെക്കാളും വരുമാനം സുവിശേഷ കച്ചവടത്തിനുണ്ട് എന്ന സത്യം അദ്ദേഹം മനസ്സിലാക്കി. അയൽവാസികളുമായുള്ള പ്രശ്‌നങ്ങളും, ജോസഫ് പാസ്റ്ററുടെ കവല പ്രസംഗത്തിന് യാത്രാ സൗകര്യത്തിനുള്ള ബുദ്ധിമുട്ടും ഒരു പ്രശ്‌നമായതിനാൽ 1992-ൽ കാപ്പിമല ഊറ്റുകുഴിയിലെ ജീവിതം അവസാനിപ്പിച്ചു താഴ്വാരത്തുള്ള വായാട്ട് പറമ്പിനടുത്ത് ബാലപുരത്തേയ്ക്ക് മാറി.
ബാലപുരത്തെത്തിയ പാസ്റ്റർ ജോസഫ് തൻ്റെ കവലപ്രസംഗവും, പാസ്റ്റർ ജോലിയുമായി സാമ്പത്തിക നേട്ടം കൈവരിച്ച് തുടങ്ങി. മക്കളായ അജിത് ജോസഫും സജിത് ജോസഫും ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി എറണാകുളം ജില്ലയിലുള്ള പെന്തക്കോസ്‌ത് സഭയുടെ ബൈബിൾ കോളേജിൽ പഠനം തുടങ്ങി. ഈ സമയത്ത് പാസ്‌റ്റർ ജോസഫിൻ സുവിശേഷ വേലക്കായി കുടുംബ സമേതം അമേരിക്കയിൽ പോകുവാൻ’ അവസരം ലഭിച്ചു. അങ്ങനെ സജിത്തിൻ്റെ കുടുംബം ലക്ഷപ്രഭുവിൽ നിന്ന് കോടീശ്വരനിലേയ്ക്കുള്ള യാത്ര തുടങ്ങിയതാണ് വസ്തുത.
ഈ സജിത്തിനെ അയർലണ്ടിൽ എത്തിച്ച് തട്ടിപ്പിന് നേതൃത്വം കൊടുക്കുന്നത് ഐറീഷ് പള്ളിയിലെ കപ്യാർ ആയ ജോസ് ആണ് .പ്രചാരണം മറ്റൊരു കപ്യാരും . ഒരു കാലത്ത് സേവ്യര്‍ഖാര്‍ വട്ടായില്‍ അച്ഛനൊപ്പം സെഹിയോന്‍ മിനിസ്ടറി നടത്തിയിരുന്ന ആന്റോയുടെ ട്രസ്റ്റിന്റെ പേര് വെച്ചാണ് ജോസ് പള്ളിപ്പാടനും കൂട്ടരും സജിത്തിനെ ഇവിടെ എത്തിച്ചതും തട്ടിപ്പ് പരിപാടികള്‍ നടത്തിയതും ലക്ഷങ്ങൾ സ്തോസ്ത്ര കാഴ്ച്ചയായി പിരിച്ചെടുത്തതും. ട്രസ്റ്റ് സഘടനയുടെ പേര് കാട്ടി പാവം ഐറീഷ് വൈദികനെ കബളിപ്പിച്ചാണ് ബ്ലാക്ക്‌റോക്കിലെ കപ്യാർ പള്ളി ബുക്ക് ചെയ്തതും തട്ടിപ്പിന് വേദി ഒരുക്കിയതും.
പിൻകുത്ത് :ലൈംഗിക കച്ചവടം നടത്തുന്ന ഭാര്യയും ഭർത്താവും ! ഇരകൾ പള്ളി കമ്മറ്റിക്കാരും വിശുദ്ധ പശുക്കളും ! (Investigation )






