അയർലണ്ടിലെ ഫിൻഗ്ലാസിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു,അയര്‍ലന്റിലെത്തിയിട്ട് ഒരുമാസം; വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം മാത്രവും.പ്രണയിച്ച് കെട്ടിയ യുവാവിന് അയർലണ്ടിൽ എത്തിയപ്പോൾ മനസുമടുത്തതിൽ ദുരൂഹത !

ഡബ്ലിന്‍: അയർലണ്ടിൽ ഡബ്ലിനിലെ ചാള്‍സ്ടൗണിനടുത്തു താമസിച്ചിരുന്ന മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി . കോട്ടയം സ്വദേശി സന്‍ജോ സുനിലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെനവലൻ ലോഡ്ജിൽ നഴ്‌സായി ജോലി ചെയ്യുന്ന ലിഷ്മ ഫിലിപ്പ് ആണ് ഭാര്യ. ഇവരുടെ വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു. സുനില്‍ കഴിഞ്ഞമാസമാണ് അയര്‍ലണ്ടില്‍ എത്തിയത്.

മുന്‍പ് ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന സന്‍ജോ ക്രിക്കറ്റിലും മലയാളി സമൂഹത്തിലുമെല്ലാം വളരെയധികം സജീവമായിരുന്നു.  പ്രണയിച്ച് വിവാഹം കഴിച്ച സാൻജോ ഭാര്യക്ക് ഒപ്പം എത്തിയത് വലിയ മോഹത്തോടെ ആയിരുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

മനസ് മടുപ്പിച്ച് ജീവിതം അവസാനിപ്പിക്കാൻ ഉണ്ടായ കാരണം വളരെ ദുരൂഹമാണ് . മനസുമെടുക്കാനുള്ള കാരണത്തിൽ വ്യക്തയില്ല . അടുത്ത കാലത്തായി അയർലന്റിലെ ഭർത്താക്കന്മാർ ആത്ഹത്യയിലേക്ക് നയിക്കപ്പെടുന്നതിൽ വലിയ ദുരൂഹതയുണ്ട് എന്ന് ചിലർ സംശയം പ്രകടിപ്പിക്കുന്നു.സന്‍ജോ സുനിലിന്റെ വേര്‍പാടില്‍ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് ന്യുസ് മീഡിയ ടീമും അനുശോചനം രേഖപ്പെടുത്തുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. )

Top