വിവാഹ വാഗ്ദാനം നല്കി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്ത് പണം തട്ടിയെടുക്കുകയും കൊലചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി. അച്ചടക്ക നടപടി നേരിടുന്ന എന്‍.സി.പി.നേതാവായ താമരക്കുളം സ്വദേശിയുമായ മുജീബ് റഹ്മാനും ഇയാളുടെ മറ്റൊരു കാമുകി സോണിയക്കെതിരെയുമാണ് ഓച്ചിറ സ്വദേശിനിയായ യുവതി പരാതി നല്‍കിയിരിക്കുന്നത്.
എന്‍.സി.പി വിദ്യാര്‍ത്ഥി വിഭാഗമായ എന്‍.എസ്.സിയുടേയും, യുവജന വിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോണ്സ്റ്റിന്റെയും മുന്‍ സംസ്ഥാന പ്രസിഡന്റും, എന്‍.സി.പി.നേതാവും, മാവേലിക്കര ബാറിലെ അഭിഭാഷകനുമായ മുജീബ് റഹ്മാന് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നും, 12 ലക്ഷം രൂപ തട്ടിച്ചുവെന്നും പണം തിരികെ ചോദിച്ചപ്പോള്‍ കൊല ചെയ്യുമെന്ന് പറഞ്ഞെന്നു ചൂണ്ടിക്കാട്ടിയാണ് ഓച്ചിറ പൊലീസില്‍ യുവതി പരാതി നല്‍കിയിരിക്കുന്നത്
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക